ഫേയ്‌സ്ബുക്കും ട്വിറ്ററും എല്ലാംകൂടി കാലിനടിയിലെ മണ്ണ് വാരിക്കൊണ്ടുപോകുന്നത് ഗൂഗിളിന് പണ്ടേ മനസിലായിട്ടുണ്ട്. അത് തടയാനായി സ്വന്തമായോരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് തുടങ്ങാന്‍ കമ്പനി ലക്ഷ്യമിടുന്നതായാണ് വാര്‍ത്ത. ‘ ഗൂഗിള്‍ സര്‍ക്കിള്‍’ എന്നായിരിക്കും പേര്.

എന്നാല്‍ ഇതിന് ഗൂഗിളിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.ഡെയ്‌ലി മെയ്‌ലാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ചടങ്ങില്‍ സൈറ്റ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫേയ്‌സ്ബുക്കിന്റെ പോലെതന്നെയുള്ള നെറ്റ്‌വര്‍ക്ക് സൈറ്റാകും ഗൂഗിളും പുറത്തിറക്കുകയെന്നാണ് സൂചന.സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്തേക്ക് കടക്കാന്‍ ഗൂഗിള്‍ നേരത്തേ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ കമ്പനി ആവേശപൂര്‍വ്വം പുറത്തിറക്കിയ വേവ്, ബുസ് എന്നിവയ്ക്ക് തണുപ്പന്‍ സ്വീകരണമാണ് ലഭിച്ചത്.