വെബ് ലോകത്തിലെ അതികായകരായ ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോം ഗൂഗിള്‍ പ്ലസ് (Google+) നാലു കോടി ഉപയോക്താക്കളുമായി മുന്നേറുന്നു. കോടിക്കണക്കിന് ഫോട്ടോകളാണ് ഗൂഗിള്‍ പ്ലസ്സിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത്. ടെക്‌നോളജിയിലൂടെ സാധ്യമായതിന്റെ പ്രാഥമിക സങ്കേതം മാത്രമേ ഗൂഗിള്‍ പ്ലസ്സില്‍ ചേര്‍ത്തിട്ടുള്ളുവെന്നും കൂടുതല്‍ സവിശേഷതകള്‍ വരാനിരിക്കുന്നേയുള്ളുവെന്നാണ് ഗൂഗിള്‍ അധികൃതര്‍ പറയുന്നത്.

ഗൂഗിള്‍ പ്ലസിലേക്ക് ആളുകള്‍ ഒഴുകുകയാണ്. ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ എന്ന് ഗൂഗിളിന്റെ സഹസ്ഥാപകനായ ലാരി പേജ് ഇതേസംബന്ധിച്ച് പറഞ്ഞു. ഫേസ്ബുക്കിന്റെ പ്രഭാവം നിഷ്ഫലമാക്കാന്‍ ഗൂഗിള്‍ പ്ലസ്സ് യാത്ര തുടങ്ങിക്കഴിഞ്ഞു എന്നു തന്നെയാണ് ഈ പ്രസ്താവനയിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്.

Subscribe Us:

Google+ ന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ വേണ്ടി ഗൂഗിള്‍ അതിന്റെ പല സേവനങ്ങളും നിര്‍ത്തുന്ന കാര്യം പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഗൂഗിള്‍ ബസ് (Google buzz), കോഡ് സെര്‍ച്ച് എഞ്ചിന്‍, ജയ്ക്കു, ഐഗൂഗിള്‍ തുടങ്ങിയവയുടെയെല്ലാം സേവനം ഗൂഗിള്‍ ഒരാഴ്ചക്കുള്ളില്‍ നിര്‍ത്തലാക്കും! എല്ലാം ഗൂഗിള്‍ പ്ലസിന് വേണ്ടി, ഫേസ്ബുക്കിനെ മറികടക്കാന്‍ വേണ്ടി….