എഡിറ്റര്‍
എഡിറ്റര്‍
ടാബ്ലറ്റ് ഇറക്കാന്‍ ഗൂഗിളും പദ്ധതിയിടുന്നു
എഡിറ്റര്‍
Wednesday 27th June 2012 11:13am

തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസസ് ടെക്കുമായി ചേര്‍ന്ന് ടാബ്ലറ്റ് പുറത്തിറക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ബിസിനസ്സ് സൈറ്റായ ബ്ലൂംബെര്‍ഗിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ സൈറ്റായ ഗൂഗിളിന്റെ ആനുവല്‍  ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പുതിയ പദ്ധതിയെ പറ്റി തീരുമാനമെടുത്തതെന്നാണ് അറിയുന്നത്. ആപ്പിളിന്റെ ഐപാഡിനോട് നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഗൂഗിളിന്റെ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

7 ഇഞ്ചുള്ള ടാബ്ലറ്റില്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ജെല്ലിബീന്‍ ആയിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഗൂഗിളില്‍ നിന്നും ഇതുവരെ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

Advertisement