സാന്‍ഫ്രാന്‍സിസ്‌ക്കോ: വന്‍ ജനപ്രീതി നേടിയ ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ റീഡര്‍ തുടങ്ങിയവ വികസിപ്പിച്ചെടുത്ത ഗൂഗിള്‍ ലാബ് ഇനീഷിയേറ്റീവ് അടച്ചുപൂട്ടുന്നു. റിസര്‍ച്ച് ആന്‍ഡ് സിസ്റ്റം ഇന്‍ഫ്രാസ്‌ട്രെക്ചര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ഗ്രാന്‍ തന്റെ ബേ്‌ളാഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കമ്പനിയുടെ ലാഭം വര്‍ധിപ്പിക്കാനുള്ള ചീഫ് എക്‌സിക്യുട്ടീവ് ലാറിയുടെ നീക്കത്തിന്റെ ഭാഗമാണിത്. എന്നാല്‍ ഗൂഗുള്‍ മാപ്പ്, ഗൂഗിള്‍ റീഡര്‍ തുടങ്ങി ഏറെ ജനശ്രദ്ധ നേടിയ ഗൂഗിള്‍ ഉല്പന്നങ്ങളുടെ ജന്മഭൂമിയായി ഈ ലാബ് അടച്ചുപൂട്ടുന്നതിനെതിരെ ഗൂഗിള്‍ ജീവനക്കാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ജീവനക്കാരുടെ ജോലിസമയത്തിന്റെ 20 ശതമാനത്തോളം പ്രൊജക്ടുകള്‍ക്കും സ്വന്തം പരീക്ഷണങ്ങള്‍ക്കുമായി ഉപയോഗിക്കണമെന്ന് ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ കണ്ടുപിടുത്തങ്ങള്‍ക്കായി പരീക്ഷണം തുടരുമെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.