സാന്‍ഫ്രാന്‍സിസ്‌കോ: ഓണ്‍ലൈന്‍ പരസ്യം വഴിയുള്ള വരുമാനത്തില്‍ ഗൂഗിള്‍ ഫേസ്ബുക്കിനെ പിന്തള്ളി. ഇതുവരെ ഫേസ്ബുക്ക് ആയിരുന്നു ഓണ്‍ലൈന്‍ അഡ്വര്‍ടൈസിങ്ങില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്.

Ads By Google

ഗൂഗിള്‍ പേജിലും യൂട്യൂബ്, മൊബൈല്‍ എന്നിവയിലൂടെയാണ് ഗൂഗിളിന് പ്രധാനമായും പരസ്യവരുമാനം ലഭിക്കുന്നത്.

15.4 ശതമാനം വരുമാനമാണ് ഡിസ്‌പ്ലേ ആഡിലൂടെ ലഭിക്കുന്നത്. അതായത് ഗൂഗിളിന്റെ മൊത്തം വരുമാനത്തിന്റെ 2.3 ബില്യണ്‍ ഡോളര്‍. ഫേസ്ബുക്കിന് ഇത് 14.4 ശതമാനമാണ്, ഏകദേശം 2.16 ബില്യണ്‍.

ഫേസ്ബുക്കിനെ പിന്തള്ളിയുള്ള ഗൂഗിളിന്റെ മുന്നേറ്റം വെബ് ലോകത്ത് ഗൂഗിളിന്റെ ആധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്.