എഡിറ്റര്‍
എഡിറ്റര്‍
ഓണ്‍ലൈനില്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഗൂഗിള്‍ ഡ്രൈവ് വരുന്നു
എഡിറ്റര്‍
Tuesday 24th April 2012 3:47pm

സാന്‍ഫ്രാന്‍സിസ്‌കോ: ഫോട്ടോകളും മറ്റ് വിവരങ്ങളും സൂക്ഷിച്ചുവയ്ക്കാന്‍ ഗഗൂഗിള്‍ ഓണ്‍ലൈന്‍ സ്‌റ്റോറേജ് സേവനം വരുന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ ഡ്രൈവ് എന്നാണ് ഈ സേവനം അറിയപ്പെടുക. സൗജന്യമായും വാടക നല്‍കിയും ഉപയോഗിക്കാവുന്ന വേര്‍ഷനുകളുണ്ട് ഈ സേവനത്തിന്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

സര്‍ച്ച് ചെയ്യാനുള്ള സംവിധാനവും ഫോട്ടോകളും, ഡോക്യുമെന്റുകളും, കുറിപ്പുകളും മറ്റും സൂക്ഷിക്കാനും ഇതില്‍ സൗകര്യമുണ്ട്. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഏത് ഡിവൈസില്‍ നിന്നും ഇവ ഉപയോഗിക്കാനും സാധിക്കും.

ഗൂഗിള്‍ ഡ്രൈവിന്റെ അഞ്ച് ജി.ബി കപ്പാസിറ്റിയുള്ള വേര്‍ഷന്‍ ഫ്രീയായി നല്‍കും. അതില്‍ കൂടുതലുള്ളവയ്ക്ക് കപ്പാസിറ്റി അനുസരിച്ച് പണം നല്‍കണം. പ്രീമിയം വേര്‍ഷനുകള്‍ക്ക് ഗൂഗിള്‍ എത്രയാണ് ഈടാക്കുകയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.

എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഗൂഗിള്‍ വക്താവ് തയ്യാറായിട്ടില്ല.

Advertisement