കാലിഫോര്‍ണിയ: ആഗോള സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍, ഇന്ത്യന്‍ വംശജനായ സജ്ജയ് ജായുടെ നേതൃത്വത്തിലുള്ള സെല്‍ഫ് ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടറോള മൊബിലിറ്റിയെ ഏറ്റെടുക്കുന്നു. ഏകദേശം 12.5 ബില്ല്യണ്‍ ഡോളറിനാണ് ഗൂഗിള്‍ മോട്ടറോളയെ ഏറ്റെടുക്കാനൊരുങ്ങുന്നത്. ഗൂഗിള്‍ ഒരു കമ്പനിക്ക് വേണ്ടി ഇത്രയും തുക ചെലവഴിക്കുന്നത് ഇതാദ്യമാണ്.

ഏറ്റെടുക്കല്‍ കരാറിനെ സംബന്ധിച്ച ഇരു കമ്പനികളും ധാരണയായിട്ടുണ്ട്. ഇതനുസരിച്ച് ഓരോ ഷെയറിനും 40 ഡോളറെന്ന നിലയിലാണ് മൊത്തം 2.5 ഡോളര്‍ നല്‍കുക. ഗൂളിന്റെ പുതിയ നീക്കം മൊത്തം ആന്‍ഡ്രോയിഡ് വിപണിയെ മാറ്റി മറിക്കുമെന്നാണ് കരുതുന്നത്. മോട്ടറോളയെ സ്വന്തമാക്കിയതിലൂടെ കമ്പനിയുടെ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളുടെ മുകളിലും ഗൂഗിളിന് നേരിട്ട് നിയന്ത്രണം ചെലുത്താനാവും.