എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഐ.ടി കോഴ്‌സുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ട് ഗൂഗിള്‍
എഡിറ്റര്‍
Tuesday 22nd September 2015 10:23am

google-01

ബാംഗ്ലൂര്‍: ഇന്ത്യയില്‍ ഐ.ടി ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നു.

ഗൂഗിള്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിനായി പുതിയ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന സോഫ്റ്റ് വെയര്‍ ഡെവലപര്‍മാരെ ഉണ്ടാക്കിയെടുക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.

അമേരിക്കയിലെ ഗൂഗിള്‍ വിദഗ്ധരായിരിക്കും കോഴ്‌സ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക. 9800 രൂപയാണ് ഒരു മാസത്തെ ഫീസ്. ആറ് മാസമോ അല്ലെങ്കില്‍ ഒമ്പത് മാസം കൊണ്ടോ കോഴ്‌സ് പൂര്‍ത്തിയാക്കാം.

കോഴ്‌സ് ഫീസിന്റെ 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മടക്കി നല്‍കും. ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ എജ്യുക്കേഷനും ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്.

1000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പും അടുത്ത വര്‍ഷം ഗൂഗിള്‍ ഇന്ത്യയില്‍ നടത്തുന്ന ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ അവസരവും നല്‍കും.

ആന്‍ഡ്രോയ്ഡ് മോഡലുകളില്‍ പ്രാഗത്ഭ്യം തെളിയിക്കാന്‍ കൂടുതല്‍ വിദഗ്ധരെ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം. ഇതുവഴി 3.6 മില്യണ്‍ ഡെവലപമാരെ ഇന്ത്യയില്‍ നിന്ന് തന്നെ കണ്ടെത്താനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്.

മില്യണ്‍ കണക്കിന് സോഫ്റ്റ് വെയര്‍ ഡെവലപര്‍മാര്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ലോകോത്തര നിലവാരമുള്ള അപ്ലിക്കേഷനുകളാണ് ഞങ്ങളുടെ ലക്ഷ്യം- ഗൂഗിള്‍ ഇന്ത്യയുടെ മാനേജിങ് ഡയരക്ടര്‍ രാജന്‍ ആനന്ദന്‍ പറയുന്നു

Advertisement