ന്യൂയോര്‍ക്ക്: ഓഹരിവിപണിയില്‍ ലിസ്റ്റുചെയ്ത കമ്പനികളെക്കുറിച്ചും അവയുടെ ഓഹരികളെക്കുറിച്ചും ജനങ്ങള്‍ നടത്തുന്ന വ്യക്തിഗത സെര്‍ച്ചുകളുപയോഗിച്ച് വിപണിയുടെ ചലനങ്ങള്‍ പ്രവചിക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍. ജര്‍മനിയിലെ ഗട്ടന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ‘സെന്റര്‍ ഓഫ് പോളിമര്‍ സ്റ്റഡീസും’ സംയുക്തമായി നടത്തിയ പഠനങ്ങളാണ് പുതിയ നിരീക്ഷണത്തിലേക്കെത്തിച്ചിരിക്കുന്നത്.

2004നും 2010നും ഇടയില്‍ ലിസ്റ്റുചെയ്ത കമ്പനികളെക്കുറിച്ചും ഷെയറുകളെക്കുറിച്ചുമായിരുന്നു പഠനം. ഇത്തരം കമ്പനികളെക്കുറിച്ചും ഓഹരികളെക്കുറിച്ചും ആളുകള്‍ ഗൂഗിളില്‍ നടത്തുന്ന അന്വേഷണങ്ങള്‍ വിപണിയെ കാര്യമായി സ്വാധീനിക്കാറുണ്ട്. ഇത്തരം സെര്‍ച്ചുകളെ വിശകലനം ചെയ്ത് സ്റ്റോക്ക് മാര്‍ക്കറ്റ് പ്രവചനം സാധ്യമാകുമെന്നാണ് പഠനം നടത്തിയവര്‍ അവകാശപ്പെടുന്നത്.