ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശിന്റെ ഭാഗങ്ങള്‍ ചൈനയുടെ ഭാഗമായി ചിത്രീകരിച്ച ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളിനെതിരെ കേന്ദ്ര കമ്യൂണിക്കേഷന്‍ സഹമന്ത്രി സച്ചിന്‍ പൈലറ്റ് രംഗത്ത്. അരുണാചലിന്റെയോ ജമ്മു കശ്മീരിന്റെയോ ഭാഗങ്ങളെ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലല്ലാതെ ചിത്രീകരിച്ചാല്‍ രാജ്യം അത് അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗൂഗിളിന്റെ ഇന്ത്യന്‍ പതിപ്പില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചലിന്റെ ഭാഗങ്ങള്‍ തര്‍ക്ക പ്രദേശമായാണ് സൂചിപ്പിക്കുന്നത്. അതേസമയം ചൈനീസ് പതിപ്പായ ഗൂഗിള്‍ ഡിറ്റുവില്‍ അരുണാചലിനെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ ഇക്കാര്യം വാര്‍ത്തയായതിനെ തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.