ന്യൂദല്‍ഹി: ഒടുവില്‍ ഗൂഗിള്‍ പ്ലേ മൂവീസും ഇന്ത്യയിലേക്ക്. ഇനി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഇനി ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും പുതിയ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Ads By Google

ഗൂഗിള്‍ പ്ലേ മൂവിയിലൂടെ സിനിമകള്‍ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യാം. 80 രൂപയാണ് ഇതിനായി ഗൂഗിള്‍ ഈടാക്കുന്നത്. പഴയ ചിത്രങ്ങള്‍ വാങ്ങിക്കാനും റിലീസ് ചെയ്ത് ചിത്രങ്ങള്‍ വാടകയ്ക്കുമാണ് ഗൂഗിള്‍ പ്ലേ മൂവീസില്‍ ലഭ്യമാകുക.

സിനിമ വാങ്ങാനോ വാടകയ്‌ക്കോ എടുക്കേണ്ടവര്‍ എച്ച്.ഡി വേര്‍ഷനോ എസ്.ഡി വേര്‍ഷനോ തിരഞ്ഞെടുക്കണം. വാടകയ്ക്ക് എടുത്ത് ഒരു മാസമെങ്കിലും സിനിമ കൈവശം വെയ്ക്കാം. കൂടാതെ 48 മണിക്കൂര്‍ വരെ സിനിമ കണ്ടിരിക്കാനുമുള്ള സൗകര്യവുമുണ്ട്.

ഒരു തവണ സിനിമ വാങ്ങിയാല്‍ അത് ഉപഭോക്താവിന്റെ ലൈബ്രറിയില്‍ ലഭ്യമാകും.