എഡിറ്റര്‍
എഡിറ്റര്‍
വെരിഫൈഡ് അക്കൗണ്ട്‌സിന് ഗൂഗിള്‍ യു.ആര്‍.എല്‍
എഡിറ്റര്‍
Tuesday 14th August 2012 4:03pm

ന്യൂയോര്‍ക്ക് : ഗൂഗിള്‍ പ്ലസ്സിലെ അക്കൗണ്ടുകള്‍ക്ക്  കസ്റ്റം യു.ആര്‍.എല്‍ നല്‍കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു.

എളുപ്പത്തില്‍ ഓര്‍ത്തുവെക്കാന്‍ കഴിയുന്ന വെബ് അഡ്രസ്സാണ് കസ്റ്റം യു.ആര്‍.എല്‍. ആളുകള്‍ക്ക് എളുപ്പത്തില്‍ പ്രൊഫൈലുകള്‍ കണ്ടുപിടിക്കാനും യു.ആര്‍.എല്‍ സഹായിക്കുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്കും ട്വിറ്ററും നേരത്തേ തന്നെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് യു.ആര്‍.എല്‍ നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഗൂഗിള്‍ പ്ലസ്സും യു.ആര്‍.എല്‍ നല്‍കുന്നത്.

Ads By Google

എന്നാല്‍, ഗൂഗിള്‍ പ്ലസ്സിലെ എല്ലാ ഉപയോക്താക്കള്‍ക്കും ഗൂഗിള്‍ യു.ആര്‍.എല്‍ നല്‍കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. വെരിഫൈഡ് അക്കൗണ്ട്‌സിന് മാത്രമാണ് ഗൂഗിള്‍ യു.ആര്‍.എല്‍ നല്‍കുന്നത്. ഡേവിഡ് ബെക്കാം, ഫാഷന്‍ ബ്രാന്‍ഡായ ഹ്യൂഗോ ബോസ്സ്, ഹോളീവുഡ് ആക്ടര്‍ ഹഗ് ജാക്ക്മന്‍, പോപ് ഗായിക ബ്രിട്‌നി സ്പിയേഴ്‌സ്, ജപ്പാന്‍ കാര്‍ കമ്പനിയായ ടൊയോട്ട എന്നീ പ്രൊഫൈലുകള്‍ക്കാണ് ഗൂഗിള്‍ യു.ആര്‍.എല്‍ നല്‍കുന്നത്.

ഭാവിയില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ക്ക് യു.ആര്‍.എല്‍ നല്‍കുമെന്നും ഗൂഗിള്‍ അറിയിച്ചു.

Advertisement