എഡിറ്റര്‍
എഡിറ്റര്‍
ഗൂഗിള്‍ നെക്‌സസ് 7 (2013) ടാബ്ലറ്റ് ഇന്ത്യയില്‍ പുറത്തിറക്കി
എഡിറ്റര്‍
Wednesday 20th November 2013 2:49pm

nexus7

ഗൂഗിളിന്റെ പുതിയ മോഡലായ നെക്‌സസ് 7 ടാബ്ലറ്റ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ ഇന്ന് മുതല്‍ ഫോണ്‍ ലഭ്യമാകും. 20,999 രൂപയാണ് ടാബ്ലറ്റിന്റെ വില.

16 ജിബിയും വൈഫൈ മോഡലും അടങ്ങിയതാണ് ടാബ്ലറ്റ്. 32 ജിബിയും വൈഫൈയും ഉള്ള മോഡലിന് 23,999 രൂപയാണ് വില.

നെക്‌സസ് 7 നെ കുറിച്ച് ഗൂഗിള്‍ ആദ്യമായി പ്രഖ്യാപിക്കുന്നത് ജൂലൈയിലാണ്. ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ടെക്‌നോളജിയാണ് ടാബ്ലറ്റില്‍ ഉള്ളത്.

7 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും 1920X1200 ആണ് പിക്‌സല്‍ റെസല്യൂഷന്‍.

ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ് 4 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. പിന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 1.2 മെഗാപിക്‌സലുമാണ്.

Advertisement