എഡിറ്റര്‍
എഡിറ്റര്‍
ഗൂഗിള്‍ നെക്‌സസ്5 ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പുറത്തിറക്കി
എഡിറ്റര്‍
Friday 1st November 2013 3:12pm

nexus

ഒരുപാട് വിവാദങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ശേഷം ഗൂഗിളും എല്‍.ജിയും തങ്ങളുടെ ഗൂഗിള്‍ എല്‍.ജി നെക്‌സസ് 5 പുറത്തിറക്കി. . 4.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഐ.പി.എസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

2.26GHz കോഡ് കോര്‍ ക്വാല്‍കോ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

അഞ്ചിഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള നെക്‌സസ് 5, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സാധ്യതകള്‍ കാട്ടിക്കൊടുക്കാന്‍ കൂടിയുള്ള ഹാന്‍ഡ്‌സെറ്റാണ്.

പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 1.3 മെഗാപിക്‌സലുമാണ്. 16 ജിബിയും 32 ജിബിയുമആണ് സ്റ്റോറേജ് ഓപ്ഷനുകള്‍. ആന്‍ഡ്രോയ്ഡ് 4.4 ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

നെക്‌സസ് 5 ന്റെ 16 ജിബി മോഡലിന് 349 ഡോളറും (21,500 രൂപ), 32 ജിബി മോഡലിന് 399 ഡോളറും (25,000 രൂപ) ആണ് അമേരിക്കയില്‍ വിലയെന്ന് ഗൂഗിള്‍ അറിയിച്ചു.

അത്യാധുനിക സ്മാര്‍ട്ട്‌ഫോണുകളിലും വിലകുറഞ്ഞ ഫീച്ചര്‍ ഫോണുകളിലും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് കിറ്റ്കാറ്റ്.

വയര്‍ലെസ്സ് ചാര്‍ജിങ് ഫീച്ചര്‍ എല്‍ജി ഈ ഹാന്‍ഡ്‌സെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ടിഇ, എന്‍എഫ്‌സി ഉള്‍പ്പടെ, ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ ഏതൊക്കെ കണക്ടിവിറ്റി സാധ്യതകളുണ്ടോ, അതു മുഴുവന്‍ നെക്‌സസ് 5 ല്‍ കാണാനാകും.

2300     mah ബാറ്ററി ലൈഫാണ് കമ്പനി പ്രദാനം ചെയ്യുന്നത്. 17 മണിക്കൂറാണ് ഗൂഗിള്‍ അവകാശപ്പെടുന്ന ടോക്ക്‌ടൈം. വൈഫൈ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ എട്ടര മണിക്കൂറും ബാറ്ററി ലഭിക്കും.

Advertisement