എഡിറ്റര്‍
എഡിറ്റര്‍
വൈകി വന്ന വസന്തമാവാന്‍ ഗൂഗിള്‍ നെക്‌സസ് 10 ടാബ്‌ലറ്റ്
എഡിറ്റര്‍
Thursday 14th November 2013 1:05am

google-nexus

പുറത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ഗൂഗിള്‍ നെക്‌സസ് 10 ടാബ് ഇന്ത്യയിലെത്തുന്നത്.

ടാബിന്റെ 16 ജി.ബി മോഡലിന്റെ വില 29,999 രൂപയാണ്.

ഗൂഗിളിന്റെ നെക്‌സസ് സീരീസില്‍ പെട്ട നെക്‌സസ് 10 ടാബ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പുറത്തിറങ്ങിയത്.

2560 X 1600 പിക്‌സല്‍സ് റെസല്യൂഷനോട് കൂടിയ പത്തിഞ്ച് ഡിസ്പ് ളേയാണ് നെക്‌സസ് 10 ടാബിന്റേത്.

അഞ്ച് മെഗാ പിക്‌സല്‍ ക്യാമറയും 1.9 മെഗ പിക്‌സല്‍ മുന്‍ ക്യാമറയും 1.7 GHz  ഡ്യുവല്‍കോര്‍ കോര്‍ട്ടെക്‌സ് എ പ്രോസസറും ടാബിന്റെ മറ്റ് പ്രത്യേകതകളാണ്.

ഗൂഗിളിന്റെ നെക്‌സസ് 5, നെക്‌സസ് 7 ടാബുകള്‍ക്ക് തൊട്ട് പിന്നാലെയാണ് നെക്‌സസ് 10 ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവയുടെ വില്‍പനയുമായി സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ഗൂഗിള്‍ പുറത്ത് വിട്ടിട്ടില്ല.

Advertisement