എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയെന്ന വാക്കിന്റെ ഉറുദു ഗൂഗിള്‍ അര്‍ത്ഥം പാക്കിസ്ഥാന്‍ എന്ന്
എഡിറ്റര്‍
Friday 9th November 2012 9:48am

ന്യൂദല്‍ഹി: പുതിയ വിവാദത്തിന് തിരികൊളുത്തി ഗൂഗിള്‍ വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്ത്യ എന്റെ രാജ്യമാണ് എന്ന ഇംഗ്ലീഷ് വാക്യത്തിന് ഉറുദു ഭാഷയില്‍ ഗൂഗിള്‍ നല്‍കുന്ന വിവര്‍ത്തനം പാക്കിസ്ഥാന്‍ എന്റെ രാജ്യമാണ് എന്നാണ്.

ഇത് കേവലമൊരു സാങ്കേതിക പ്രശ്‌നമായി കാണാനാകില്ല എന്നതാണ് വസ്തുത. കാരണം പാക്കിസ്ഥാന്‍ എന്റെ രാജ്യമാകുന്നു എന്ന ഇംഗ്ലീഷ് വാചകത്തിന് നല്‍കിയിട്ടുള്ളത് ശരിയായ ഉറുദു വിവര്‍ത്തനമാണ്.

Ads By Google

എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന വാചകത്തിന് ശരിയായ വിവര്‍ത്തനമാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. രാജ്യം എന്ന വാക്കിനോട് ‘ഇന്ത്യ’ എന്ന് ചേര്‍ക്കുമ്പോള്‍ മാത്രമാണ് തെറ്റായ വിവര്‍ത്തനം ലഭിക്കുന്നത്.

ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു തുടങ്ങിയ വാക്കുകളെല്ലാം ഗൂഗിള്‍ കൃത്യമായ വിവര്‍ത്തനം നല്‍കുന്നുണ്ട്. ഇന്ത്യയിലോ മറ്റ് ലോകരാജ്യങ്ങളിലോ ഇത്തരത്തില്‍ ഒരു വീഴ്ച്ച മുമ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

സോഷ്യല്‍ സൈറ്റുകളില്‍ വിവാദം കത്തിപ്പടരുമ്പോഴും ഗൂഗിള്‍ ഇതേവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. അതേസമയം ഗൂഗിളില്‍ യന്ത്രവല്‍കൃത വിവര്‍ത്തനമാണ് നടക്കുന്നതെന്നും മുമ്പ് നല്‍കിയ നിര്‍ദ്ദേശാനുസരണം ലഭ്യമായ രേഖകളില്‍ നിന്നാണ് ഗൂഗിള്‍ വിവര്‍ത്തനം നടത്തുന്നതെന്നുമാണ് ഗൂഗിളിന്റെ തന്നെ മറ്റ് വെബ് സൈറ്റുകളില്‍ ഗൂഗിള്‍ അവകാശപ്പെടുന്നത്.

Advertisement