എഡിറ്റര്‍
എഡിറ്റര്‍
ഗൂഗിള്‍ ഇന്ത്യയില്‍ ഏറ്റവും വിശ്വാസ യോഗ്യമായ ഓണ്‍ലൈന്‍ ബ്രാന്‍ഡ്
എഡിറ്റര്‍
Tuesday 26th February 2013 9:51am

മുംബൈ: ഇന്ത്യയില്‍ ഏറ്റവും വിശ്വാസ്യതയേറിയ ഓണ്‍ലൈന്‍ ബ്രാന്‍ഡായി ഗൂഗിള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫേസ്ബുക്കിനെ പിന്തള്ളിയാണ് ഗൂഗിള്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

Ads By Google

ബ്രാന്‍ഡ് ടെസ്റ്റ് അഡൈ്വസറി നടത്തിയ പഠനത്തിലാണ് ഗൂഗിള്‍ വിശ്വാസ്യതയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഗൂഗിള്‍ കഴിഞ്ഞാല്‍ യാഹൂവാണ് കൂടുതല്‍ പേരും ആശ്രയിക്കുന്ന സെര്‍ച്ച് എഞ്ചിന്‍.

രാജ്യത്തെ പതിനാറ് നഗരങ്ങളിലായി നടത്തിയ സര്‍വേയില്‍  211 കാറ്റഗറികളിലായി 19000 ഓളം ബ്രാന്‍ഡുകളില്‍ നിന്നാണ് ഗൂഗിള്‍ ഒന്നാമതെത്തിയത്. എന്‍. ചന്ദ്രമൗലിയാണ് ട്രസ്റ്റ് റിസര്‍ച്ച് അഡൈ്വസറി ചീഫ് എക്‌സിക്യൂട്ടീവ്.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ജീവികള്‍ ഏതാണ്ട് മറന്ന് തുടങ്ങിയ ഓര്‍ക്കുട്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് കാറ്റഗറിയില്‍ നാലാം സ്ഥാനത്താണുള്ളത്. ട്വിറ്റര്‍ ആറാം സ്ഥാനത്തുമുണ്ട്. ഓര്‍ക്കുട്ട് നാലാം സ്ഥാനത്തുള്ളത് ഏറെ ആശ്ചര്യമായാണ് വിലയിരുത്തുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് കാറ്റഗറിയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഫേസ്ബുക്ക് തന്നെയാണ്. ഓണ്‍ലൈന്‍ ഷെയറിങ് പോര്‍ട്ടല്‍ കാറ്റഗറിയില്‍ യൂട്യൂബിന് ഒമ്പതാം സ്ഥാനമാണുള്ളത്.

Advertisement