എഡിറ്റര്‍
എഡിറ്റര്‍
ചരിത്രത്തെ അടയാളപ്പെടുത്തി ഗൂഗിള്‍; ടെസ്റ്റ് ക്രിക്കറ്റിന്റെ 140 വാര്‍ഷികാഘോഷം ഗൂഗിളിന്റെ ഡൂഡിലിലും
എഡിറ്റര്‍
Wednesday 15th March 2017 11:03am

ലോകക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയ ദിവസമാണ് മാര്‍ച്ച് 15. 140 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമാണ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷാട്ര ടെസ്റ്റ് മത്സരത്തിന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും പാഡണിഞ്ഞത്. ഈ ചരിത്ര നിമിഷത്തിന്റെ ഓര്‍മ്മയില്‍ ഭാഗമാവുകയാണ് ഗൂഗിളും.

ഡൂഡിലില്‍ ആദ്യ ടെസ്റ്റ് മത്സരത്തെ ആവിഷ്‌കരിച്ചാണ് ഗൂഗിള്‍ ചരിത്ര നിമിഷത്തെ ആദരിച്ചു കൊണ്ട് ക്രിക്കറ്റ് ലോകത്തിന്റെ ആഘോഷത്തിന്റെ ഭാഗമായത്.

1877 ല്‍ മെല്‍ബണില്‍ വച്ചായിരുന്നു ആദ്യ ടെസ്റ്റ് മത്സരം അരങ്ങേറിയത്. പരിചയ സമ്പന്നരായ ഇംഗ്ലണ്ടിനെ തുടക്കക്കാരായ ഓസ്‌ട്രേലിയ 45 റണ്‍സിന് പരാജയപ്പെടുത്തുകയായിരുന്നു. അന്നു തുടങ്ങിയ വൈര്യമാണ് ഇരു ടീമുകളേയും ആഷസിലേക്കു വരെ നയിച്ചത്.

ആതിഥേയരായിരുന്നു ആദ്യം ബാറ്റു ചെയ്തത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ടെസ്റ്റിലെ ആദ്യ പന്തെറിഞ്ഞത് ആല്‍ഫ്രഡ് ഷോയും നേരിട്ടത് ചാള്‍സ് ബാനര്‍മാനുമായിരുന്നു. ടെസ്റ്റിന്റെ ചരിത്രത്തിലെ ആദ്യ സെഞ്ച്വറിയ്ക്കുടമയായ ബാനര്‍മാന്‍ അന്ന് 165 റണ്‍സെടുത്ത് റിട്ടയര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.


Also Read: യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം ; യു.പി മുന്‍മന്ത്രി ഗായത്രി പ്രജാപതി അറസ്റ്റില്‍


f ആദ്യ ടെസ്റ്റില്‍ തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ അതേ വേദിയില്‍ ഓസീസിനെ മലര്‍ത്തിയടിച്ച് ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പത്തിനൊപ്പം എത്തുകയായിരുന്നു. നാലു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

സ്‌പോര്‍ട്‌സ് സ്പിരിറ്റിനെ ആദരിക്കുകയാണ് തങ്ങളിന്ന് എന്ന് ഗൂഗിള്‍ പറയുന്നു. പഴയ കാലത്തെ താരങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഡൂഡില്‍. മീശക്കാരായ ഫീല്‍ഡര്‍മാരും ബാറ്റ്‌സ്മാാന്മാരും ബൗളര്‍മാരുമാണ് ഡൂഡിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിന്റെ അടയാളമായ ചുവന്ന പന്തും ഡൂഡിലിലുണ്ട്.

Advertisement