എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ തിരഞ്ഞെടുപ്പിന്റെ ഗതിയറിയാനുള്ള പോര്‍ട്ടലുമായി ഗൂഗിള്‍
എഡിറ്റര്‍
Thursday 28th November 2013 6:13pm

google-2

ചെന്നൈ: സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ അതികായനായ ഗൂഗിള്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിന്റെ ഗതിയറിയാനുള്ള എക്‌സ്‌ക്ലൂസീവ് വെബ് പോര്‍ട്ടലുമായി രംഗത്തെത്തി.

തിരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അറിവുകള്‍ പകരുകയാണ് പ്രസ്തുത വെബ് പോര്‍ട്ടലിന്റെ ദൗത്യം എന്ന് ഗൂഗിള്‍ഇന്ത്യ.ബ്ലോഗ്‌സ്‌പോട്.ഇന്‍ -ലെ പോസ്റ്റില്‍ പറയുന്നുണ്ട്.

തിരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും ഓരോ രാഷ്ട്രീയ പാര്‍ട്ടികളെയും സംബന്ധിക്കുന്ന വാര്‍ത്തകളും വോട്ടിങിനെയും രജിസ്‌ട്രേഷനെയും സംബന്ധിച്ച വിവരങ്ങളും പോര്‍ട്ടല്‍ പകരും.

ഗൂഗിളില്‍ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച സെര്‍ച്ചുകളിലെ ഗണ്യമായ വര്‍ധനവും ജനങ്ങളുടെ തിരഞ്ഞെടുപ്പ് വാര്‍ത്തകളറിയാനുള്ള താല്‍പ്പര്യവും വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു പോര്‍ട്ടലിന് തുടക്കമിട്ടതെന്ന് ഗൂഗിള്‍ വക്താവ് ചേതന്‍ കൃഷ്ണസ്വാമി അറിയിച്ചു.

ഇംഗ്ലീഷിലും ഹിന്ദിയിലും വിവരങ്ങള്‍ ലഭ്യമാകുന്ന പോര്‍ട്ടലിന് മുന്‍നിര മീഡിയ ഹൗസുകളില്‍ നിന്നും ബ്രോഡ്കാസ്റ്റര്‍മാരില്‍ നിന്നും അസംബ്ലി തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും.

തിരഞ്ഞെടുപ്പിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും പ്രാപ്യമായ സ്ഥലത്തുനിന്ന് തന്നെ ജനങ്ങളിലേക്കെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കൃഷ്ണസ്വാമി പറഞ്ഞു.

Advertisement