Categories

ഗൂഗിളിന്റെ പുതിയ ആന്‍ഡ്രോയ്ഡ് ആപ് ന്യൂസ്‌സ്റ്റാന്‍ഡ് ലോഞ്ച് ചെയ്തു

Newsstand

ഗുഗിളിന്റെ പുതിയ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനായ ന്യൂസ് സ്റ്റാന്‍ഡ് ലോഞ്ച് ചെയ്തു.

ഡിജിറ്റല്‍ മാഗസിനുകളും ന്യൂസ്‌പേപ്പറുകളും വാങ്ങാനുള്ള ഒരു സ്റ്റോര്‍ ഫ്രണ്ട് മാത്രമല്ല ഇത്. യൂസേഴ്‌സിന്റെ എല്ലാ ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷന്‍സും മാനേജ് ചെയ്യാനുള്ള ഒരു വഴിയായിട്ടാണ് ഗൂഗിള്‍ ഇത് അവതരിപ്പിക്കുന്നത്.

ഗൂഗിളിന്റെ പ്ലേ മാഗസിന്‍സും കറന്റ്‌സ് ആപ്പും റീപ്ലെയ്‌സ് ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍.

ഫിനാന്‍ഷ്യല്‍ ടൈംസ്, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പോലെയുള്ള ന്യൂസ് പേപ്പറുകളും റോളിങ് സ്‌റ്റോണ്‍, ഇക്കണോമിസ്റ്റ് തുടങ്ങിയ എച്ച്.ഡി മാഗസിനുകളും ന്യൂസ് സ്റ്റാന്‍ഡിലൂടെ സബ്‌സ്‌ക്രൈബ് ചെയ്യാം. എന്ന് മാത്രമല്ല ഫോളോ ചെയ്യുന്ന ബ്ലോഗുകളുമായി എപ്പോഴും കണക്റ്റഡായിരിക്കാനും ന്യൂസ് സൈറ്റുകളുടെ ആര്‍.എസ്.എസ് ഫീഡ്‌സ് മാനേജ് ചെയ്യാനും സാധിക്കും.

ഗൂഗിളിന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ന്യൂസ് സ്റ്റാന്‍ഡ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നിലവില്‍ ഗൂഗിളിന്റെ കറന്റ്‌സ് ആപ്പില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന ആര്‍.എസ്.എസ് ഫീഡ് പോലെയുള്ള വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി പുതിയ ആപ്ലിക്കേഷനിലേയ്ക്ക് മാറും.

വരും ദിവസങ്ങളില്‍ യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഗൂഗിള്‍ പ്ലേ ന്യൂസ് സ്റ്റാന്‍ഡായി മാറും.

Tagged with: |