എഡിറ്റര്‍
എഡിറ്റര്‍
ആദ്യ ടാബ്ലറ്റുമായി ഗൂഗിള്‍ ഉടന്‍ എത്തും
എഡിറ്റര്‍
Tuesday 19th June 2012 1:31pm

കാത്തിരിപ്പിനൊടുവില്‍ ഗൂഗിളിന്റെ ആദ്യ ടാബ്ലറ്റ് ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന. നെക്‌സസ് എന്നു പേരിട്ടിരിക്കുന്ന ടാബ്ലറ്റ് ഈമാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

 

ഈ മാസം അവസാനത്തോടെ പുറത്തിറക്കി ജൂലൈ പകുതിയോടെ എല്ലാ റീട്ടെയില്‍ ഷോപ്പുകളിലും ലഭ്യമാക്കാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്. അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ 3 മില്യണ്‍ യൂണിറ്റ് വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

 

7 ഇഞ്ച് ആണ് ഇതിന്റെ സ്‌ക്രീന്‍. വൈഫൈ കണക്ഷന്‍, വീഡിയോ കോണ്‍ഫറന്‍സിനായി ഫ്രണ്ട് സൈഡ് വെബ്കാം, ഗൂഗിള്‍ ക്രോം ബ്രൗസര്‍, എന്നിവയും ടാബ്ലറ്റിലുണ്ടാവും.

ടാബ്ലറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. 199 ഡോളറാണ് ടാബ്ലറ്റിന്റെ വില.

Advertisement