സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ ന്യൂസ് ബാഡ്ജ്
അലങ്കരിക്കുന്നു. കൂടാതെ ഓണ്‍ലൈന്‍ പ്രോപര്‍ട്ടീസും ഫീച്ചേഴ്‌സും അപ്‌ഡേറ്റും ചെയ്യുന്നു. വര്‍ഷങ്ങളായുള്ള ഗൂഗിള്‍ ക്ലീനിങിന്റെ ഭാഗമാണ് ഈ തീരുമാനം.

Ads By Google

ആകര്‍ഷകമല്ലാത്തതും ഔട്ട് ഡെയ്റ്റഡ് ആയതും ആവശ്യമില്ലാത്തതുമായ ഓണ്‍ലൈന്‍ പ്രോപര്‍ട്ടീസാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഗൂഗിളിന്റെ പ്രഭാവം വര്‍ദ്ധിപ്പിക്കാന്‍ ഒരു വൃത്തിയാക്കല്‍ ആവശ്യമാണെന്ന് സീനിയര്‍ എന്‍ജിനിയര്‍ യോസി മാത്യസ് തന്റെ ബ്ലോഗ് പോസ്റ്റില്‍ എഴുതി.

ഓണ്‍ലൈന്‍ സ്‌റ്റോറേയ്ജ് ബലപ്പെടുത്താനും അഞ്ച് ജിഗാബൈറ്റ് മെമ്മറി സ്‌പെയ്‌സ് വര്‍ദ്ധിപ്പിക്കാനും ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നു.

ഗൂഗിള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ബേഡ്ജ് ഒക്ടോബര്‍ 15 മുതല്‍ നിര്‍ത്തും. ഗൂഗിള്‍ ഉപയോഗിക്കുന്നവര്‍ക്ക് മനോഹരമായ അനുഭവം ഉണ്ടാവണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മാത്യസ് പറഞ്ഞു.