എഡിറ്റര്‍
എഡിറ്റര്‍
ഗൂഗിള്‍ ഗ്ലാസ് ഗെയിംസ്
എഡിറ്റര്‍
Thursday 30th January 2014 7:00am

Google-Glass

ന്യൂദല്‍ഹി: ഗൂഗിള്‍ ഗ്ലാസില്‍ ഇനി ഗെയിമും. ഗൂഗിള്‍ ഗ്ലാസിനായി സ്‌റ്റൈലിഷ് ഫ്രെയിമുകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പരീക്ഷണം. അഞ്ച് ഗെയിമുകളാണ് ഗൂഗിള്‍ ഗ്ലാസിലുള്ളത്.

ഗൂഗിള്‍ ഗ്ലാസിന് ലഭിച്ച മികച്ച പ്രതികരണം ഗെയിമിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍. ടെന്നീസ്, ബാലന്‍സ്, ക്ലേ ഷൂട്ടര്‍, മാച്ചര്‍, ഷേപ് സ്പ്ലിറ്റര്‍ എന്നീ ഗെയിമുകളാണ് ഉള്ളത്.

പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ഗെയിമുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രസകരമാണ് ഗൂഗിള്‍ ഗ്ലാസിലെ ഓരോ ഗെയിമുകളും.

ടെന്നീസില്‍ റാക്കറ്റ് ഉപയോക്താവിന്റെ തലയാണ്. തല വശങ്ങളിലേക്ക് ചലിപ്പിക്കുമ്പോള്‍ റാക്കറ്റും ചലിക്കും.  ഇങ്ങനെ ഓരോ ഗെയിമും രസകരമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

Advertisement