ലണ്ടന്‍: ഇന്റര്‍നെറ്റ് സെര്‍ച്ച് ഭീമന്‍ ഗൂഗിള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്തേക്കും കടക്കാനൊരുങ്ങുന്നു. ഈ രംഗത്തെ അതികായരായ ഫേയ്‌സ്ബുക്കിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ ഗൂഗിളിന് കഴിയുമെന്നാണ് പ്രതീക്ഷ.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിലെ പ്രധാന മേഖലയായ ഗെയിംസി’ലേക്കാണ് ഗൂഗിള്‍ പ്രധാനമായും നോട്ടമിടുന്നത്. ഇതിനായി ഗെയിംസ് രംഗത്തെ പ്രധാന കമ്പനികളുമായി ഗുഗിള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സൗജന്യമായി ലഭ്യമാകുന്ന സോഷ്യല്‍ ഗെയിംസുകള്‍ ഫേയ്‌സ്ബുക്കിലെ മുഖ്യ ആകര്‍ഷണമാണ്. എന്നാല്‍ ഈയിടെ ഫേയ്‌സ്ബുക്ക് വരുത്തിയ മാറ്റങ്ങള്‍ സോഷ്യല്‍ ഗെയിംസ് കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്. ഈയവസരം മുതലാക്കാനാണ് ഗൂഗിളിന്റെ പുറപ്പാട്.