ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗുഗിള്‍ വീണ്ടും വാര്‍ത്തകളിലിടം പിടിക്കുന്നു. സന്ദര്‍ശകരുടെ എണ്ണത്തിലാണ് ഗൂഗിള്‍ ഇത്തവണ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. ഒരുദിവസം ഗൂഗിള്‍ ഹോംപേജ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഒരു ബില്യണ്‍ കവിഞ്ഞു.

ഏറ്റവും മികച്ച ചിത്രങ്ങള്‍ക്കായാണ് മുഖ്യമായും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഗൂഗിളിനെ ആശ്രയിക്കുന്നത്. ‘ബിംഗ്’ അടക്കമുള്ള എതിരാളികളെ പിന്നിലാക്കാന്‍ വന്‍ സാങ്കേതിക വിപ്ലവത്തിനും ഗുഗിള്‍ പദ്ധതിയിടുന്നുണ്ട്. 2001 ല്‍ ഗൂഗിളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് 250 മില്യണ്‍ ചിത്രങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 10 ബില്യണായി ഉയര്‍ന്നിട്ടുണ്ട്.