കാലിഫോര്‍ണിയ: അതെ, ഗൂഗിളിന്റെ സെര്‍ച്ച് പേജ് തകര്‍ന്നുവീഴുകയാണ്. ഞെട്ടേണ്ട. സെര്‍ച്ച് പേജിലെ പുതിയ പരീക്ഷണമാണ് ഇത്തരമൊരു ‘തകര്‍ച്ച’ ക്ക് കാരണം.

ആളുകളെ ആകര്‍ഷിക്കാനായി ഇടയ്ക്കിടെ സെര്‍ച്ച് പേജില്‍ ഗുഗിള്‍ വരുത്തുന്ന മാറ്റമാണ് ഇത്തവണയും ഹിറ്റായിരിക്കുന്നത്. ഇത്തവണ ഗ്രാവിറ്റി ഡൂഡിലാണ് പരീക്ഷിച്ചിരിക്കുന്നത്. ഗുരുത്വാകര്‍ഷണം മൂലം ഗൂഗിളിന്റെ സെര്‍ച്ച് പേജ് താഴേക്ക് ഇടിയുകയും മറ്റ് ലിങ്കുകളെല്ലാം ചിതറുകയും ചെയ്യും.

എന്നാല്‍ പല ബ്രൗസറുകളിലും ഇത് ലഭ്യമല്ലെന്നും പലതിലും ഒരുപോലെയല്ല ലഭിക്കുന്നതെന്നും പരാതിയുണ്ട്. എന്തായാലും കോടിക്കണക്കിന് ആളുകളാണ് തകരുന്ന ഗൂഗിള്‍പേജ് കാണാന്‍ തിരക്കിട്ടെത്തുന്നത്.

തകര്‍ന്നുവീഴുന്ന ഗൂഗിള്‍  ഡൂഡില്‍ കാണാനായി ക്ലിക്ക് ചെയ്യുക    http://mrdoob.com/projects/chromeexperiments/google_gravity/