glu

കാലിഫോര്‍ണിയ: രക്തത്തിലെ ഗ്ലൂക്കോസിന്റെ നിലയറിയാന്‍ ഇനി വിരലില്‍ കുത്തി പരിശോധിക്കേണ്ടതില്ല. രക്തത്തിനു പകരം കണ്ണുനീരില്‍ നിന്നും ഷുഗര്‍ പരിശോധിക്കാവുന്ന കോണ്‍ടാക്ട് ലെന്‍സുമായി ഗൂഗിളാണ് രംഗത്ത് വന്നിരിക്കുന്നത്.

വിരലില്‍ നിന്നും രക്തം കുത്തിയെടുത്ത് പരിശോധിക്കുന്ന പരമ്പരാഗത രീതിക്ക് ഇതോടെ വിരാമമാകും. ലോകത്തെ 382 മില്യണ്‍ പ്രമേഹരോഗികള്‍ക്ക് ആശ്വാസകരമായ പുതിയ കണ്ടെത്തല്‍ നടപ്പിലാക്കാന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ലഭ്യമായ വിവരം.

ഗ്ലൂക്കോസ് സെന്‍സറും വയര്‍ലെസ് ട്രാന്‍സ്മിറ്ററുമടങ്ങിയ പുതിയ കോണ്‍ടാക്ട് ലെന്‍സ് രക്തത്തിലെ ഗ്ലൂക്കോസിന്റെ നിലയിലുള്ള വ്യതിയാനം മനസ്സിലാക്കി ഇന്‍സുലിന്‍ തോത് തീരുമാനിക്കാന്‍ പ്രമേഹ രോഗികളെ സഹായിക്കും.

ഡ്രൈവില്ലാ കാറിനും വെബ് സര്‍ഫിംഗ് ഐ ഗ്ലാസിനും പിന്നാലെയാണ് പുതിയ കണ്ടെത്തലുമായി ഗൂഗിള്‍ എക്‌സ് ലാബ് രംഗത്തു വന്നിരിക്കുന്നത്.