നിങ്ങള്‍ക്ക് റോബോകോപ്പിനെ ഓര്‍മ്മയില്ലേ? ടെര്‍മിനേറ്ററുടെ ഭാവങ്ങള്‍ നിങ്ങളെ പേടിപെടുത്തിയിട്ടില്ലേ? എന്തിന് നമ്മുടെ നാട്ടുകാരനായ യെന്തിരന്‍, ചിട്ടി നമ്മെ അമ്പരിപ്പിച്ചിട്ടില്ലേ? എന്താണ് ഇത്തരം അമാനുഷിക സൈബര്‍ കഥാപാത്രങ്ങളെ ഒരുമിപ്പിക്കുന്നത്? അവരുടെ ദൃശ്യസംവിധാനങ്ങള്‍ ഒരാളെ കണ്ടമാത്രയില്‍ തന്നെ അയാളുടെ വ്യക്തിത്ത്വം, ചുറ്റുപാട്, വേഗത മറ്റു വിവരങ്ങള്‍ എന്നിവ പെട്ടന്നു തന്നെ ധരിപ്പിക്കുന്നു.

എന്താ, നിങ്ങള്‍ക്കും അങ്ങനെ ആവണമെന്നു തോന്നുന്നുണ്ടോ? വിഷമിക്കേണ്ട, ഗൂഗിള്‍ തന്റെ രഹസ്യ എക്‌സ് ലാബില്‍ ഇത്തരം സംവിധാനങ്ങള്‍ക്കായുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. പ്രത്യേകം തയ്യാറാക്കുന്ന കണ്ണടയില്‍ ആന്‍ഡ്രോയിഡ് സഹകരണത്തോടെ സ്മാര്‍ട്ട് ഫോണിന്റെ പ്രയോജനങ്ങള്‍ ഒരുക്കുകയാണ് പ്രാഥമിക ലക്ഷ്യം.

Subscribe Us:

ഗ്ലാസുകളിലൂടെ നിങ്ങള്‍ കാണുന്നവ ദൃശ്യങ്ങളുടെ വിശദവിവരങ്ങള്‍ ഉടനടി നിങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഗ്ലാസുകളിലെ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്ക് സാധിക്കും. ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണില്‍ ലഭിക്കുന്ന മുഴുവന്‍ സേവനങ്ങളും ഇതില്‍ സജ്ജമായിരിക്കും. കുറഞ്ഞ ചിലവില്‍ തന്നെ വിപണിയില്‍ എത്തിക്കാനും ഗൂഗിള്‍ വിഭാവനം ചെയ്യുന്നു. ഗ്ലാസില്‍ ബന്ധിപ്പിക്കുന്ന ആന്‍ഡ്രോയിഡ് സംവിധാനത്തില്‍ ജി.പി.എസ്, മോഷന്‍ സെന്‍സര്‍, ക്യാമറ സൗകര്യങ്ങളും ഉണ്ടാകും.

ഗൂഗിള്‍ ഗ്ലാസസ് എന്നു പേരിട്ടിരിക്കുന്ന സംരംഭം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും എന്നാണ് വിലയിരുത്തല്‍. ഗൂഗിള്‍ ഗ്ലാസിന് 12500 രൂപയ്ക്കും നും 31,900 രൂപയ്ക്കുമിടയിലാണ് വില പ്രതീക്ഷിക്കുന്നത്.

ഗൂഗിള്‍ വളരെ രഹസ്യമായാണ് പുതിയ പരീക്ഷണവുമായി മുന്നേറുന്നത്. പരീക്ഷണത്തിനായി തിരഞ്ഞെടുത്ത ആളുകളില്‍ നിന്നുപോലും വിവരങ്ങള്‍ ചോരാതിരിക്കാന്‍ അതീവ ശ്രദ്ധ പൊലുത്തുന്നുണ്ട്.

Malayalam news

Kerala news in English