Categories

ഗൂഗിള്‍-ഫെയ്‌സ്ബുക്ക് ‘യുദ്ധം’ തുടങ്ങി

പി.വി സുരാജ്

സാങ്കേതികരംഗത്ത് കിരീടംവെക്കാത്ത രാജാക്കന്‍മാരാണ് തങ്ങളെന്ന ധാരണയിലായിരുന്നു ഗൂഗിള്‍ ഇതുവരെ. അതുകൊണ്ടുതന്നെ പുതിയ കമ്പനികളുടെ കടന്നുവരവിനെ അവര്‍ അത്രവിലയൊന്നും കല്‍പ്പിച്ചില്ല. എന്നാല്‍ പ്രതീക്ഷകളെ തകിടംമറിച്ച് ഫെയ്‌സ് ബുക്ക് രംഗത്തെത്തിയതോടെ കളിമാറി.

ഗൂഗിള്‍ ജി-മെയിലിനെ ആശ്രയിക്കാതെ തങ്ങളുടേതായ മെയില്‍ സംവിധാനം കൊണ്ടുവരാനുള്ള നീക്കമാണ് ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് നയിച്ചിരിക്കുന്നത്. ജി-മെയിലിലെ കോണ്‍ടാക്റ്റ് ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ ഇനി അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെ ഗൂഗിളാണ് ആദ്യവെടി പൊട്ടിച്ചത്.

എന്നാല്‍ കാണാമെന്നായി ഫെയ്‌സ്ബുക്ക്. തുടര്‍ന്നാണ് തങ്ങളുടേതായ മെയില്‍സംവിധാനം വന്നിരിക്കുന്നത്. ‘ @ facebook.com’ എന്ന പുതിയ അഡ്രസായിരിക്കും ഫെയ്‌സ്ബുക്ക് മെയില്‍ സംവിധാനത്തിന്റേത്. എന്നാല്‍ തങ്ങളുടെ പുതിയ സംവിധാനത്തെ വെറും ഈ-മെയില്‍ എന്ന ഗണത്തില്‍ പെടുത്തരുതെന്നാണ് ഫെയ്‌സ്ബുക്ക് സി ഇ ഒ സുക്കര്‍ബെര്‍ഗ് പറഞ്ഞു.

എകദേശം 350 മില്യണിലധികം വരുന്ന ഫെയ്‌സ്ബുക്ക് ആരാധകര്‍ക്ക് പുതിയ സംവിധാനം സഹായകമാകും. പരമ്പരാഗത ഈ-മയില്‍ സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്നതാണ് പുതിയ സംവിധാനമെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഫെയ്‌സ്ബുക്കിന്റെ ഇമെയില്‍ സംവിധാനം ആശയവിനിമയത്തിന്റെ ലോകത്ത് നാഴികകല്ലായി മാറും. ഏതായാലും ഫെയ്‌സ്ബുക്ക് ഇമെയില്‍ തുടങ്ങിയാല്‍ ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലുള്ള മത്സരത്തിന്റെ ഒരു പുത്തന്‍ യുഗമായിരിക്കും ഇനി വരാന്‍ പോകുന്നത്.

One Response to “ഗൂഗിള്‍-ഫെയ്‌സ്ബുക്ക് ‘യുദ്ധം’ തുടങ്ങി”

  1. ഇഹ്ജാസ്‌

    ഈ വാര്‍ത്ത ഇത് വരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല . ഗൂഗിള്‍ കില്ലെര്‍ എന്നാ പേരില്‍ എന്തോ ഒന്ന് അണിയറയില്‍ഉണ്ടെന്നു മാത്രെ അറിയൂ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.