എഡിറ്റര്‍
എഡിറ്റര്‍
ഗൂഗിളിലെ ജീവനക്കാര്‍ക്ക് മരിച്ചാലും ശമ്പളം
എഡിറ്റര്‍
Tuesday 14th August 2012 5:41pm

ന്യൂയോര്‍ക്ക് : കമ്പനിയായാല്‍ ഇങ്ങനെ വേണം. പുതിയ വാര്‍ത്തയനുസരിച്ച് ഗൂഗിളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഏതെങ്കിലും ജോലിക്കാര്‍ മരിച്ചാല്‍ അവരുടെ ശമ്പളത്തിന്റെ 50 ശതമാനം പത്ത് വര്‍ഷത്തേക്ക് അടുത്ത ബന്ധുക്കള്‍ക്ക് ലഭ്യമാക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.

Ads By Google

പ്രത്യേക കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമല്ല ഗൂഗിളിലെ എല്ലാ ജോലിക്കാര്‍ക്കും പുതിയ നിയമം ബാധകമാകുമെന്നാണ് അറിയുന്നത്.

കുടുംബത്തിന്റെ വരുമാനം ഇല്ലാതായി കുടുംബങ്ങള്‍ കഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഉദാരമായ തീരുമാനം ഗൂഗിള്‍ എടുത്തിരിക്കുന്നത്.

തങ്ങളുടെ ജോലിക്കാര്‍ എന്നും സന്തോഷത്തോടെ ഇരിക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതിയെന്നാണ് കമ്പനി പറയുന്നത്.

മരിച്ച ജോലിക്കാരുടെ കുട്ടികള്‍ക്ക് 19 വയസ്സുവരെ പ്രതിമാസം 1000 യു.എസ് ഡോളര്‍ നല്‍കുമെന്നും ഗൂഗിള്‍ പറയുന്നു.

Advertisement