എഡിറ്റര്‍
എഡിറ്റര്‍
മോബി ഡിക്കിന്റെ 161-ാം വാര്‍ഷികം ഗൂഗിള്‍ ആഘോഷിച്ചു
എഡിറ്റര്‍
Thursday 18th October 2012 3:36pm

ന്യൂദല്‍ഹി: മോബി-ഡിക്കിന്റെ നൂറ്റിയറുപത്തിയൊന്നാം വാര്‍ഷികം ഗൂഗിള്‍ ആഘോഷിച്ചു.  അമേരിക്കന്‍ നോവലിസ്റ്റ് ഹെര്‍മന്‍ മെല്‍വിലെ യാണ് ‘മോബി-ഡിക്ക്’ എന്ന നോവലിന്റെ കര്‍ത്താവ്. 1851 ഒക്ടോബര്‍ 18 നാണ് ഗൂഗിള്‍ നോവല്‍ പ്രസിദ്ധീകരിച്ചത്. മോബി ഡിക്ക് ഒരു ക്ലാസിക് നോവലാണ്.

Ads By Google

അമേരിക്കന്‍ കാല്‍പനിക കൃതികളുടെ വിഭാഗത്തിലാണ് ഈ നോവലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യവിധിയെക്കുറിച്ചുമുള്ള മാതൃകാപരമായ വിവരണത്തോടൊപ്പം തന്നെ പ്രതീകാത്മകമായ ദൃഷ്ടാന്തവുമാണ് ഈ നോവല്‍. ഈ നോവലിലെ ഓരോ കഥാപാത്രങ്ങള്‍ക്കും പ്രതീകാത്മകായ മഹത്വമുണ്ട്.

ഈ നോവലിന്റെ ഇതിവൃത്തം മുഖ്യകഥാപാത്രമായ ഇഷ്മാലിനെ ചുറ്റിപ്പറ്റിയാണ്. ഇഷ്മാലിന്റെ സാഹസികമായ കപ്പല്‍യാത്രയാണ് നോവലില്‍ വിവരിച്ചിരിക്കുന്നത്. കപ്പലിന്റെ ക്യാപ്റ്റന്‍ അഹാബിന്റെ പ്രധാന ഉദ്ദേശ്യം മോബി ഡിക്കിനെ കണ്ടുപിടിക്കുകയാണ്.

അക്രമിയും, ഒരുപാട് നിഗൂഢതയുമുള്ള വെള്ള തിമിംഗലമാണ് മോബി ഡിക്ക്. അത്യധികം ഫിലോസഫിക്കലായും അഗാധവുമായാണ് നോവലിസ്റ്റ് ഈ കഥ പറഞ്ഞിരിക്കുന്നത്. ഇന്നത്തെ ഗൂഗിള്‍ ഡൂഡിലിന്റെ ഹോം പേജില്‍ മോബി ഡിക്കിന്റെ അവ്യക്തമായ വഴി ചിത്രീകരിച്ചിട്ടുണ്ട്.

‘ദി വെല്‍’ എന്ന പേരില്‍ റിച്ചാര്‍ഡ് ബെന്റിലിയാണ് മോബി ഡിക്ക് ആദ്യമായി പ്രസിദ്ധീകരിച്ചത്.

Advertisement