ന്യൂദല്‍ഹി: പ്രശസ്ത ഫ്രഞ്ച്-അമേരിക്കന്‍ പക്ഷിനിരീക്ഷകന്‍ ജെയിംസ് ജോണ്‍ ഓഡുബോണിന്റെ ജന്‍മവാര്‍ഷികവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ അതിന്റെ ഹം പേജില്‍ പുതിയ ഡൂഡില്‍ തയ്യാറാക്കി. മരത്തിന്റെ ചില്ലകളില്‍ പക്ഷികള്‍ വന്നിരിക്കുന്ന രീതിയിലാണ് ഡൂഡില്‍ തയ്യാറായിരിക്കുന്നത്. ഗുഗിളിന്റെ പേജ് സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് പുതിയ ഡൂഡില്‍ കാണാം.

1785ല്‍ ഫ്രഞ്ച് കോളനിയായിരുന്ന ഹെയ്തിയിലായിരുന്നു ഓഡുബോണ്‍ ജനിച്ചത്. തുടര്‍ന്ന് പതിനെട്ടാം വയസില്‍ അമേരിക്കയിലേക്ക് കുടിയേറുകയും പക്ഷികളെക്കുറിച്ചുള്ള പഠനത്തിലേര്‍പ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിവിധിയിനം പക്ഷികളുടെ ചിത്രം വരയ്ക്കുന്നതിലായി ഓഡുബോണിന്റെ ശ്രദ്ധ.

ദ ബേര്‍ഡ്‌സ് ഓഫ് അമേരിക്ക, ഓര്‍ണിത്തോളജിക്കല്‍ ബയോഗ്രഫി, എ സിനോപ്‌സിസ് ഓഫ് ദ ബേര്‍ഡ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നിവ ഓഡുബോണ്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്.