എഡിറ്റര്‍
എഡിറ്റര്‍
ഡൂഡിള്‍ മൂഗുമായി ഗൂഗിള്‍
എഡിറ്റര്‍
Thursday 24th May 2012 3:56pm

ബോബ് മൂഗ് മലയാളികള്‍്ക്ക് അത്ര പരിചയമുണ്ടാവാന്‍ വഴിയില്ല. റോബര്‍ട്ട് ആര്‍തര്‍ മൂഗ് ആണ് ഈ പേരില്‍ അറിയപ്പെടുന്നത്. അദ്ദേഹമാണ് പ്രശസ്ത സംഗീതോപകരണമായ  മൂഗ് സിന്ദസൈസര്‍ കണ്ടു പിടിച്ചത്.

അദ്ദേഹത്തിന്റെ 78-ാം പിറന്നാള്‍ പ്രമാണിച്ച് ഗൂഗിള്‍ ഡൂഡില്‍ എന്ന മൂഗ് സിന്ദസൈസറിന്റെ കമ്പ്യൂട്ടര്‍ വെര്‍ഷന്‍ പുറത്തിറക്കി. മൗസും ടച്ച് പാടും ഉപയോഗിച്ച് സംഗീതം സംവിധാനം ചെയ്യാം എന്നതാണ് ഗൂഗിള്‍ ഡൂഡിളിന്റെ പ്രത്യേകത.

ഇതാദ്യമായല്ല ഗൂഗിള്‍ ഇത്തരത്തിലുള്ള ഒരു പ്രോഡക്ട് ഇറക്കുന്നത്. 2011 ജൂണ്‍ 9ന് പ്രശസ്ത അമേരിക്കന്‍ ഗിറ്റാറിസ്റ്റായ ലെസ് പോളിന്റെ 96ാം ജന്മ വാര്‍ഷികത്തിനും ഇത്തരം ഡൂഡില്‍ ഗൂഗിള്‍ ഇറക്കിയിരുന്നു.

ഈ ഗൂഗിള്‍ ഡൂഡില്‍ നമുക്ക് 24 കീകള്‍ ഉപയോഗിച്ച് സ്വന്തമായി സംഗീതം സംവിധാനം ചെയ്യാന്‍ മാത്രമല്ല അതില്‍ വോളിയം, മിക്‌സര്‍, ഓസിലേറ്റര്‍, ഫില്‍റ്റര്‍, മുതലായ സംവിധാനങ്ങളും ഉണ്ട്.ഇത് അതിസങ്കീര്‍ണമായ ഒന്നല്ല. ആര്‍ക്കും ഇതില്‍ സംഗീത സംവിധാനം പരീക്ഷിക്കാവുന്നത്.

Advertisement