Categories

ജന്‍മദിനത്തില്‍ എഡിസനെ സ്മരിച്ച് ഗൂഗിള്‍ ഡൂഡില്‍

സെന്റ്ഫ്രാന്‍സിസ്‌കോ: പ്രശസ്തഭൗതിക ശാസ്ത്രഞ്ജനായ തോമസ് ആല്‍വാ എഡിസന്റെ 164 ാമത് ജന്‍മദിനത്തിന്റെ സ്മരണയില്‍ ഗൂഗിള്‍ ഹോംപേജില്‍ പുതിയ ഡൂഡില്‍ ഇറക്കി.

എഡിസന്റെ പ്രശസ്തമായ കണ്ടുപിടിത്തങ്ങളുടെ ആനിമേറ്റ് ചെയ്ത ചിത്രങ്ങളാണ് ഗൂഗിളിന്റെ ഹോംപേജില്‍ ഡൂഡിലായി വന്നിരിക്കുന്നത്. ഗൂഗിളിലെ L അക്ഷരത്തിന്റെ സ്ഥാനത്ത് എഡിസന്റെ സുപ്രധാന കണ്ടുപിടിത്തമായ ഇലക്ട്രിക് ബള്‍ബ് പ്രകാശിക്കുന്നു.

ഭൗതികശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചതിന്റെ പേരിലാണ് എഡിസന്‍ അറിയപ്പെടുന്നത്. ലോകത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ‘ബ്ലാക്ക് മരിയ’ സ്ഥാപിച്ചതും എഡിസനായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.