എഡിറ്റര്‍
എഡിറ്റര്‍
കുട്ടികളുള്‍പ്പെട്ട ലൈംഗിക ദൃശങ്ങള്‍ക്കെതിരെ ഗൂഗിള്‍
എഡിറ്റര്‍
Monday 18th November 2013 6:04pm

google-2

ലണ്ടന്‍: കുട്ടികളുള്‍പ്പെട്ട ലൈംഗിക ദൃശ്യങ്ങള്‍ ഇനി ഗൂഗിളില്‍ സെര്‍ച്ച് ചെയ്താലും ലഭിക്കില്ല.

ഇതിനായി പ്രത്യേക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായി ഗൂഗിള്‍ അറിയിച്ചു.

ഇത്തരത്തിലുള്ള ഒരു ലക്ഷം സെര്‍ച്ചുകളാണ് തടഞ്ഞ് വച്ചിട്ടുള്ളത്.

ഇംഗ്ലീഷ് ഔദ്യോകിക ഭാഷയായ രാജ്യങ്ങളിലാണ് ഇത് ആദ്യം നടപ്പാക്കുക.

എന്നാല്‍  വൈകാതെ തന്നെ 158 ഭാഷകള്‍ ഉള്‍പ്പെട്ട ലോകത്തിലെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇന്റര്‍നെറ്റ് സുരക്ഷാ സമ്മേളനത്തിലാണ് ഗൂഗിള്‍ ഇക്കാര്യം അറിയിച്ചത്.

ഗൂഗിളിനെ കൂടാതെ മൈക്രോസോഫ്റ്റും ഇത്തരത്തില്‍ ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ ഒരുങ്ങുന്നു എന്നാണ് കേള്‍വി.

Advertisement