ന്യൂയോര്‍ക്ക്: തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ടി വി പുറത്തിറക്കാനൊരുങ്ങുന്ന കമ്പനികള്‍ക്ക് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. ഗൂഗിള്‍ ടി വി നിര്‍മ്മാണം കുറച്ചുസമയത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നാണ് കമ്പനി ആവശ്യപ്പെട്ട വാര്‍ത്ത വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്റര്‍നെറ്റും ചാനലുകളും ഒരുമിച്ചു കാണാവുന്ന ടിവി സോണി ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇതിനകംതന്നെ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഗൂഗിള്‍ സോഫ്റ്റ്‌വെയറിന്റെ പുതുക്കിയ മോഡല്‍ പുറത്തിറക്കുന്നതുവരെ ടി വിയുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാണ് ഗൂഗിള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.