എഡിറ്റര്‍
എഡിറ്റര്‍
എന്ന് സ്‌നേഹപൂര്‍വ്വം ഗൂഗിള്‍ ബോസ്; ജോലി ചോദിച്ച് കത്തെഴുതിയ ഏഴു വയസുകാരിക്ക് ഗൂഗിള്‍ സി.ഇ.ഒയുടെ മറുപടി
എഡിറ്റര്‍
Thursday 16th February 2017 8:33pm

ലണ്ടന്‍: ഏഴു വയസ്സുകാരിയാണെന്ന് കരുതി വലിയ ജോലി സ്വപ്‌നം കാണുന്നതില്‍ തെറ്റുണ്ടോ? ഇല്ല. യു.കെയിലെ ഹിയര്‍ ഫോര്‍ഡിലെ ചോളേ ബ്രിഡ്ജ് വാട്ടറും കണ്ടു വലിയൊരു സ്വപ്നം. ഇന്റര്‍നെറ്റ് ലോകത്തെ ഭീമന്മാരായ ഗൂഗിളില്‍ ജോലി നേടുക എന്നായിരുന്നു ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. വെറുതെ ആഗ്രഹവും കെട്ടിപ്പിടിച്ച് വീട്ടിലിരിക്കാന്‍ അവള്‍ തയ്യാറായില്ല. ജോലി ആവശ്യപ്പെട്ട് ഗൂഗിളിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചെയ്ക്ക് തന്നെ കത്തയച്ചു ചോളേ.

ഗൂഗിള്‍ ബോസ് എന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്ത് അച്ഛന്റെ സഹായത്തോടെ ലിന്‍കിഡിനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ചോളേയ്ക്ക് മറുപടിയുമായി ഗൂഗിള്‍ ബോസ് തന്നെ എത്തുകയായിരുന്നു.

കഠിനാധ്വാനം ചെയ്താല്‍ സ്വപ്‌നസാക്ഷാത്കാരം സാധ്യമാണെന്നും മനസ്സിനെ അതിനായി സജ്ജമാക്കുകയാണ് വേണ്ടതെന്നും സുന്ദര്‍ പിച്ചെ ചോളേയ്ക്ക് മറുപടി നല്‍കി. തനിക്ക് കത്തെഴുതിയതിന് നന്ദി പറയാനും അദ്ദേഹം മറന്നില്ല. ഒപ്പം ഒരു വാക്കും, സ്‌കൂള്‍ പഠനകാലം കഴിഞ്ഞാല്‍ ജോലിയ്ക്ക് വേണ്ടിയുള്ള അപേക്ഷ പരിഗണിക്കാമെന്ന്. ചെറുപ്പത്തില്‍ തന്നെ റോബോട്ടിംഗിലും കമ്പ്യൂട്ടറുകളിലും താല്‍പര്യം പ്രകടിപ്പിച്ച ചോളേയെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം.

കുഞ്ഞു മിടുക്കി ചോളയുടേയും ഗൂഗിള്‍ ബോസിന്റേയും കത്തുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.


Also Read: സച്ചിനും മുകളിലേക്ക്; ഓസീസ് പരമ്പരയില്‍ കോഹ്‌ലിയ്ക്ക് മുന്നില്‍ തകരുക സച്ചിന്റെ ഈ റെക്കോര്‍ഡും


 

Advertisement