എഡിറ്റര്‍
എഡിറ്റര്‍
ഗൂഗിളിന്റെ കഥയുമായി ദി ഇന്റേണ്‍ഷിപ്പ്
എഡിറ്റര്‍
Tuesday 4th June 2013 1:30pm

internship

ദി ഇന്റേണ്‍ഷിപ്പ് എന്ന സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് ഏറെ സമ്മര്‍ദ്ദം  അനുഭവിച്ചിരുന്നത് ഗൂഗിളായിരുന്നു. കാരണം ഈ ട്രെയിനികള്‍ ഇന്റേണ്‍ഷിപ്പിന് വന്നിരുന്നത് ഗൂഗിളിലാണ്.

ചിത്രം പൊട്ടിയാല്‍ ഏറെ ക്ഷീണമുണ്ടാകുക ഗൂഗിളിനാവുമല്ലോ. എന്തായാലും ഗൂഗിളിന്റെ പേടി അസ്ഥാനത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം ഗൂഗിളിന്റെ പ്രശസ്തി വര്‍ധിപ്പിക്കുമെന്നാണ് അറിയുന്നത്.

Ads By Google

ഒരു കോമഡി ചിത്രമാണ് ദി ഇന്റേണ്‍ഷിപ്പ്. ഗൂഗിളാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു. ഗൂഗിളില്‍ ഇന്റേണ്‍ഷിപ്പില്‍ എത്തുന്ന രണ്ട് പേരുടെ കഥയാണ് ചിത്രം പറയുന്നത്. വിന്‍സ് വോണ്‍, ഓവന്‍ വില്‍സണ്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഷ്വാന്‍ ലെവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ജോലി ചെയ്യാന്‍ ഏറ്റവും മികച്ച സ്ഥലം ഗൂഗിളാണെന്നാണ് ചിത്രം പറയുന്നത്. രണ്ട് വാച്ച് സെയില്‍സ്മാന്മാര്‍ ഗൂഗിളില്‍ ജോലി നേടാന്‍ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്.

സിനിമയില്‍ ഗൂഗിള്‍ തൊഴിലാളികളോട് കാണിക്കുന്ന അനുഭാവപൂര്‍ണമായ സമീപനം വളരെ പൊലിപ്പിച്ച് കാണിക്കുന്നുണ്ട്. ചിത്രം കാണുമ്പോള്‍ ഗൂഗിളിന് വേണ്ടി ഗൂഗിള്‍ എടുത്ത സിനിമ എന്ന് തോന്നുന്നത് സ്വാഭാവികം.

ഗൂഗിളിനെ പ്രീണിപ്പിക്കാന്‍ തിരക്കഥയില്‍ സാരമായ മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകന്‍ നിര്‍ബന്ധിതനായതായും വാര്‍ത്തയുണ്ട്.

Advertisement