എഡിറ്റര്‍
എഡിറ്റര്‍
വെബ്‌സൈറ്റിനെ കൂടുതല്‍ സജീവമാക്കാന്‍ ഗൂഗിളും മീബോയും
എഡിറ്റര്‍
Tuesday 5th June 2012 3:57pm

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും മികച്ച സര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ വീണ്ടും മാറ്റത്തിന്റെ വഴിയിലാണ്. ഓണ്‍ലൈന്‍ പബ്ലിഷേഴ്‌സിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സിലിക്കന്‍വാലിയുടെ മീബോയുമായാണ് ഗൂഗിള്‍ പുതിയ കൂട്ടുകെട്ട് ഉണ്ടാക്കിയത്.

ഇന്നലെയാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഗൂഗിള്‍ നടത്തിയത്. 2005 ലാണ് മീബോ തങ്ങളുടെ ബ്രൗസര്‍ ആരംഭിക്കുന്നത്. പിന്നീട് ഒരേസമയം ഒന്നിലധികം വെബ്‌സൈറ്റുകളില്‍ ചാറ്റ് ചെയ്യാനുള്ള സംവിധാനത്തില്‍ അവര്‍ എത്തി.

ഗൂഗിളിനൊപ്പമുള്ള കൂട്ടുകെട്ട് തങ്ങളെ സംബന്ധിച്ച് ഏറെ വലുതാണെന്ന് മീബോ വ്യക്തമാക്കി. ഗൂഗിള്‍ വഴി കൂടുതല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുമെന്നതില്‍ സന്തോഷിക്കുന്നെന്നും മീബോ അറിയിച്ചു.

മീബോയിലൂടെ ഓണ്‍ലൈന്‍ രംഗത്ത് ഇനിയും ഏറെ പുരോഗതിയുണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നതായി ഗൂഗിള്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisement