മുംബൈ: ടാബ്‌ലറ്റുകള്‍ക്കാണ് കംപ്യൂട്ടര്‍ വിപണിയില്‍ ഇപ്പോള്‍ ഏറ്റവും ഡിമാന്‍ഡ്. ടാബ്‌ലറ്റുകളുടെ വര്‍ധിച്ചു വരുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളെല്ലാം ടാബ്‌ലറ്റിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹിറ്റായ തങ്ങളുടെ ടാബ്‌ലറ്റ് വിപണി കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തില്‍ കുഞ്ഞന്‍ ടാബ്‌ലറ്റ് ഇറക്കാന്‍ പോകുകയാണെന്ന് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ആപ്പിള്‍ പ്രഖ്യാപിച്ചത്. ആപ്പിളിനു പിന്നാലെ ബദ്ധവൈരികളായ ഗൂഗിളും ചെറു ടാബ്‌ലറ്റുകള്‍ ലക്ഷ്യം വെച്ച് ഇറങ്ങിയിരിക്കുകയാണ്.

ആപ്പിള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത് 8 ഇഞ്ച് ടാബ്‌ലറ്റുകളാണെങ്കില്‍, പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മതാക്കളായ അസൂസുമൊത്ത് ഗൂഗിള്‍ ഇറങ്ങിയിരിക്കുന്നത് 7 ഇഞ്ച് ടാബ്‌ലറ്റുകള്‍ ലക്ഷ്യംവെച്ചാണ്. ആപ്പിളിനോടുള്ള മത്സരം കടുത്തതായിരിക്കുമെന്ന് അറിഞ്ഞു കൊണ്ട്, ഒരു ഹൈ ക്വളിറ്റി ആന്‍ഡ്രോയിഡ് ടാബ്‌ലറ്റാണ് ഗൂഗിള്‍ ഒരുക്കുന്നത്. ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിലായിരിക്കും ടാബ് പ്രവര്‍ത്തിക്കുക എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സ്മൂത്തായുള്ള പ്രവര്‍ത്തനത്തിനായി ഡ്യുവല്‍ കോര്‍ മൊബൈല്‍ പ്രൊസസ്സറാണ് അസൂസ് ടാബില്‍ ഉപയോഗിക്കുക.

ഈ വര്‍ഷം അവസാനത്തോടെ തന്നെ അസൂസ് കുഞ്ഞന്‍ ടാബ്‌ലറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏകദേശം 12,500 രൂപയോളം വില വരുമെന്നാണ് കരുതുന്നത്.

8 ഇഞ്ച് ടാബ്‌ലറ്റിനായി ആപ്പിള്‍ ശ്രമം തുടങ്ങി

Malayalam news

Kerala news in English