എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളുടെ ആരോഗ്യത്തിന് കഴിക്കേണ്ടത്
എഡിറ്റര്‍
Monday 27th August 2012 2:10pm

പുരുഷനില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ ജീവിതത്തില്‍ ബുദ്ധിമുട്ടേറിയ ജൈവശാസ്ത്രപരമായ ഘട്ടങ്ങളുണ്ട്. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മാതൃത്വം എന്നീ അവസ്ഥകള്‍ ആരോഗ്യമുള്ള പുതിയ തലമുറയുടെ സൃഷ്ടിയും വളര്‍ച്ചയും വിഭാവനം ചെയ്യുന്നു. ഈ നാഴികക്കല്ലുകള്‍ വിജയകരമായി തരണം ചെയ്യാന്‍ പോഷകഗുണമുള്ള ആഹാരം അതതുകാലത്ത് സ്ത്രീകള്‍ക്ക് ലഭ്യമാകണം. നമ്മുടെ നാട്ടില്‍ സുലഭവും, ചെലവ് കുറഞ്ഞതും ആരോഗ്യകരവുമായ ആഹാരക്രമം താഴെ പറയുന്നു.

Ads By Google

തവിടുള്ള അരി

മേന്മയുള്ള അരി കഴുകിയുണക്കി പൊടിപ്പിക്കണം. തവിടുള്ള അരിയില്‍ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ഉള്ളതിനാല്‍ ഹൃദയാരോഗ്യവും പ്രതിരോധശേഷിയും ലഭിക്കുന്നു. ഉദരരോഗങ്ങള്‍ക്കും മലബന്ധത്തിനുമുള്ള സാധ്യത കുറയുന്നു.

ചെറുപയര്‍

പയര്‍വര്‍ഗങ്ങളില്‍ ചെറുപയര്‍ ഉത്തമമെന്ന് ആയുര്‍വേദം പറയുന്നു. ക്ഷീണിതര്‍ക്കും രോഗാവസ്ഥയിലും നല്ലതാണിത്. തോരന്‍, സൂപ്പ്, സലാഡ്, തേങ്ങയും ശര്‍ക്കരയും ചേര്‍ത്തത്- ഇങ്ങനെ വിവിധ രൂപത്തില്‍ ചെറുപയര്‍ ഉപയോഗിക്കാം. ബലവും ചര്‍മ കാന്തിയും ഇത് പ്രദാനം ചെയ്യും. മാസ്യം സമൃദ്ധമായി ലഭിക്കുന്ന വന്‍പയര്‍, പരിപ്പ്, മുതിര, നിലക്കടല ഇവയും ഇടകലര്‍ത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

മത്സ്യങ്ങള്‍

നീണ്ട കടലോരമുള്ള കേരളത്തില്‍ വിലക്കുറവുള്ളതും പ്രോട്ടീന്‍ സമ്പുഷ്ടവുമായ അനേകം ചെറുമത്സ്യങ്ങള്‍ കാലത്തിനനുസരിച്ച് ലഭിക്കുന്നു. മത്തി, കൊഴുവ, വേളൂരി മുതലായവയില്‍ പ്രോട്ടീന്‍, കാത്സ്യം, ജീവകങ്ങള്‍ എന്നിവ ധാരാളമുണ്ട്. മുഖക്കുരു, ആര്‍ത്തവത്തകരാറ്, അമിതവണ്ണം തുടങ്ങിയ അവസ്ഥകളില്‍ മത്സ്യങ്ങള്‍ വറുത്ത് ഉപയോഗിക്കേണ്ടതില്ല.

പച്ചക്കറികളും ഇലകളും

ശരീരത്തിന് രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ആഹാരസാധനമാണ് പച്ചക്കറികള്‍. ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ സ്ത്രീകളെ പൊതുവായി ബാധിക്കുന്ന രക്തക്കുറവിന് പരിഹാരമാണ്. കൊഴുപ്പും മധുരവും ഇല്ലാത്തതിനാല്‍ ഇത് പ്രായമുള്ളവര്‍ക്കും ഹിതമാണ്. മുടി, നഖം, ചര്‍മം എന്നിവയ്ക്ക് സംരക്ഷണമേകുന്നു. കേരളത്തിലെ വൈവിധ്യമാര്‍ന്ന ചീര, മുരിങ്ങയില, മത്തന്‍, താള്‍ എന്നീ ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കാരറ്റ്, അച്ചിങ്ങ, പടവലം, മുരിങ്ങക്ക, കയ്പക്ക തുടങ്ങിയ പച്ചക്കറികളുടെ നീണ്ട ശ്രേണിയില്‍ നിന്ന് രുചിഭേദങ്ങള്‍ തിരഞ്ഞെടുക്കാം.

പഴങ്ങള്‍

നെല്ലിക്ക, മാതളനാരങ്ങ, ഉണക്കമുന്തിരി, ഈന്തപ്പഴം, പേരക്ക, പപ്പായ എന്നീ ഔഷധഗുണമുള്ള ഫലങ്ങള്‍ രോഗപ്രതിരോധം ഉറപ്പുവരുത്തുന്നു. ഓറഞ്ച്, ആപ്പിള്‍, മുസംബി, നേന്ത്രപ്പഴം, സപ്പോട്ട തുടങ്ങിയ ഫലങ്ങളും മാറിമാറി കഴിക്കാം.

Advertisement