എഡിറ്റര്‍
എഡിറ്റര്‍
അലിഫ് സ്‌കുളില്‍ ‘ഗുഡ്‌ബൈ കിന്റര്‍ഗാര്‍ട്ടന്‍’ ആഘോഷിച്ചു
എഡിറ്റര്‍
Tuesday 19th February 2013 3:35pm

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ‘ഗുഡ്‌ബൈ കിന്റര്‍ഗാര്‍ട്ടന്‍ 2013’ വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഈ വര്‍ഷത്തെ അപ്പര്‍ കിന്റര്‍ഗാര്‍ട്ടണ്‍ ബാച്ചുകളുടെ ഗ്രാജ്യുവേഷന്‍ ചടങ്ങുകളും കെ.ജി വിദ്യാര്‍ത്ഥികളുടെ വിവിധ കലാവിരുന്നുകളും പരിപാടിയുടെ ഭാഗമായി നടന്നു.

Ads By Google

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.സി മുഹമ്മദ് ശൈജല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ജി ടോപ്പര്‍ സജ്ത താഹിര്‍ അഹമ്മദിനെ അദ്ദേഹം ഗ്രാജ്വേഷന്‍ ക്യാപ്പ് അണിയിച്ചു. കെ.ജി കോഡിനേറ്റര്‍ ഫര്‍ഹീന്‍ ഫാത്വിമ ഗ്രാജ്വേഷന്‍ മെസ്സേജ് നല്‍കി. ചടങ്ങില്‍ വിവിധ അധ്യാപകര്‍ അപ്പര്‍ കെ.ജി വിദ്യാര്‍ത്ഥികളെ ഗ്രാജ്വേഷന്‍ ക്യാപ്പ് അണിയിച്ചു. അക്കാഡമിക് കോഡിനേറ്റര്‍ ഐമന്‍ ഫാറൂഖ്ഖാന്‍ സ്വാഗതവും മാസ്റ്റര്‍ മാസിന്‍ സമാന്‍ ബാബര്‍ (യു.കെ.ജി) നന്ദിയും പറഞ്ഞു

ഗുഡ്‌ബൈ കിന്റര്‍ഗാര്‍ട്ടന്റെ ഭാഗമായി കെ.ജി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ രക്ഷിതാക്കള്‍ ഉള്‍പ്പെട്ട സദസ്സിനെ ഏറെ ആകര്‍ഷിക്കുന്നതായിരുന്നു. ‘സുബി സുബി’, ‘ബംബെ ബോലേ’, ‘ചോട്ടീസി ആശ’, ‘യാ മമ്മാ’ തുടങ്ങിയ ജനപ്രിയ ആല്‍ബങ്ങളുടെ റീമിക്‌സ് ഡാന്‍സുകള്‍ പ്രേക്ഷകരെ ഹരം കൊള്ളിക്കുക തന്നെ ചെയ്തു. അല്കായാഗ്നികിന്റെ പ്രശസ്ത ഗീതകം ‘മള്‍ബറി ബുഷസി’ന്റെ നൃത്താവിഷ്‌കാരം, ‘ജംഗീള്‍ തീം’ എന്ന നൃത്തനാടകം, ‘ശലഭ നൃത്തം’ തുടങ്ങിയ ഇനങ്ങളും 24 കലാപരിപാടികളുള്‍പ്പെട്ട കലാവിരുന്നിന്റെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു.

അക്കാഡമിക് കോഡിനേറ്റര്‍ ഐമന്‍ ഫാറൂഖ് ഖാന്‍, കെ.ജി കോഡിനേറ്റര്‍ ഫര്‍ഹീന്‍ ഫാത്വിമ, സ്റ്റാഫ് അംഗങ്ങളായ ഖുതേജാബി സിദ്ദീഖ്, ശാഫിയ ഫാത്വിമ, സാലിഹ, റിജിന, നൂറ അലി, സോണിയ, ഹഫ്‌സ, യൂസുഫ് ഉസ്മാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisement