മൂന്നാര്‍: പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച മന്ത്രി എം.എം മണിയ്‌ക്കെതിരെ സമരവുമായി മുന്നോട്ടുപോകുമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍. മന്ത്രി മാപ്പു പറയുന്നതുവരെ സമരം ചെയ്യുമെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശം സ്ത്രീകളെ അധിക്ഷേപിക്കുന്നതാണ്. പഴയ മൂന്നാര്‍ റോഡില്‍ കുത്തിയിരുന്ന് ഞങ്ങള്‍ സമരം ചെയ്യും. എം.എം മണി മാപ്പു പറഞ്ഞാലേ സമരം അവസാനിപ്പിക്കൂവെന്നും ഗോമതി വ്യക്തമാക്കി.

അടിമാലിയിലെ ഇരുപതേക്കറിലെ പ്രസംഗത്തില്‍ പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് എം.എം മണി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.


Must Read: ‘#ഇനിനീപൊളിക്കേണ്ടബ്രോ; നിന്നെ ഈ കേരള ജനത അര്‍ഹിക്കുന്നില്ല ബ്രോ’ ശ്രീറാം വെങ്കിട്ടരാമന് കൂട്ടുകാരന്റെ 10 കല്‍പ്പനകള്‍ 


പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ‘കാട്ടില്‍ കുടിയും’ മറ്റു പരിപാടികളുമായിരുന്നു എന്നാണ് മണി പറഞ്ഞത്. മൂന്നാര്‍ മുന്‍ദൗത്യ സംഘത്തിലെ സുരേഷ് കുമാര്‍ കള്ളുകുടിയനാണെന്നും മണി ആരോപിക്കുന്നു.

‘പൂച്ച പഴയ നമ്മുടെ പൂച്ച അന്ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കുടിയും സകല പരിപാടികളുമായിരുന്നു. പൊമ്പിളൈ ഒരുമൈ അവരും കുടിയും സകല പരിപാടികളുമായി നടന്നിരുന്നു. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഒരു ഡി.വൈ.എസ്.പിയുമുണ്ടായിരുന്നു.’ എന്ന ദ്വയാര്‍ത്ഥ പരാമര്‍ശം കൊണ്ടാണ് എം.എം മണി പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിക്കുന്നത്. ഇതിനെതിരെയാണ് പൊമ്പിളൈ ഒരുമൈ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.