ഒര്‍ലാന്‍ഡോ: ഏറ്റവും കൂടുതല്‍ തവണ ഒന്നാം റാങ്കിങ് കിരീടം നേടിയ ഗോള്‍ഫര്‍ സാം സ്‌നേഡിന്റെ റെക്കോര്‍ഡിനൊപ്പം ഇനി മുതല്‍ ടൈഗര്‍ വുഡും.[innerad]

ഏറ്റവും കൂടുതല്‍ തവണ ഒരു ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കിയ ഏക താരമെന്ന സാം സ്‌നേഡിന്റെ പദവി പങ്കിടാന്‍  ഗോള്‍ഫിലെ ലോക ചക്രവര്‍ത്തിയുമുണ്ടാകും.

2010 ഒക്ടോബറിലാണ് ആദ്യമായി ടൈഗര്‍വുഡ് അര്‍നോഡ് പാമര്‍ കിരീടം നേടി ലോക നമ്പര്‍ താരമായത്. കഴിഞ്ഞ ദിവസത്തെ മത്സരത്തിലെ വിജയമാണ് ഈ താരത്തിന്റേ റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നത്.

എട്ടാം തവണയാണ് അര്‍നോഡ്‌സ് പാം കിരീടം സ്വന്തമാക്കുന്നത്.  ഈ വര്‍ഷത്തെ മൂന്നാമത്തെ വിജയമാണിത്. പരിക്കും കുടുംബ പ്രശ്‌നങ്ങളും കാരണം മൈതാനത്ത് നിന്നും പരാജയങ്ങള്‍ തുടര്‍ക്കഥയായതിനെ തുടര്‍ന്ന് വുഡ് 58 ാം സ്ഥാനത്തേക്ക് വരെ പിന്തള്ളപ്പെട്ടിരുന്നു.

എന്നാല്‍ പിന്നീട് ശക്തമായ തിരിച്ചു വരവാണ് ഈ ഗോള്‍ഫര്‍ നടത്തിയത്.

കരിയറില്‍ 82 വിജയങ്ങളെന്ന സാം സ്‌നേര്‍ഡിന്റെ റെക്കോര്‍ഡിലേക്ക് എത്താനായി താന്‍ 77 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും കഠിനപരിശ്രമമാണ് തന്റെ വിജയങ്ങള്‍ക്ക് അടിസ്ഥാനമെന്നും ടൈഗര്‍വുഡ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.