എഡിറ്റര്‍
എഡിറ്റര്‍
മൂന്നു കോടി ഗോള്‍ഫ് !
എഡിറ്റര്‍
Saturday 15th June 2013 3:02pm

golf-Dool

നാല്‍പ്പതിനടുത്ത് പ്രായമുള്ള പ്രീമിയം ഹാച്ച്ബാക്കായ ഫോക്‌സ്‌വാഗന്‍ ഗോള്‍ഫിന്റെ ഉത്പാദനം മൂന്നു കോടി പൂര്‍ത്തിയായി.

ജര്‍മനിയിലെ വൂള്‍ഫ്സ് ബര്‍ഗിലെ ഫോക്‌സ്‌വാഗന്‍ പ്ലാന്റില്‍ നിന്നാണ് ചരിത്രപ്രധാനമായ ഗോള്‍ഫ് പുറത്തിറങ്ങിയത്.

Ads By Google

ഇന്ധനക്ഷമയയ്ക്കു പേരുകേട്ട ഗോള്‍ഫ് ടിഡിഐ ബ്ലൂമോഷന്‍ മോഡലാണ് എണ്ണം തികച്ചത്. ലീറ്ററിനു 31.25 കിമീ മൈലേജുണ്ടിതിന്. നിര്‍മിച്ചതില്‍ വച്ചേറ്റവും ഇന്ധനക്ഷമയുള്ള ഗോള്‍ഫും ഇതുതന്നെ.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏഴാം തലമുറ ഗോള്‍ഫാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്.

1974 ലായിരുന്നു ഗോള്‍ഫിന്റെ  ഉത്പാദനം തുടങ്ങിയത്. മുപ്പത്തിയൊമ്പതു വര്‍ഷമായി പ്രതിദിനം 2000 എണ്ണം വീതം ഗോള്‍ഫ് വില്‍പ്പന നടന്നിട്ടുണ്ടെന്ന് സ്ഥിതിവിവരക്കണക്കു പ്രകാരം പറയാം.

ലോകത്തെ ഏറ്റവും വില്‍പ്പന നേടിയ കാറുകളില്‍ രണ്ടാം സ്ഥാനമുണ്ട് ഫോക്‌സ്!വാഗന്‍ ഗോള്‍ഫിന്. നാലു കോടിയിലേറെ വില്‍പ്പനയുമായി ടോയോട്ട കോറോളയാണ് ഒന്നാം സ്ഥാനത്ത്. ഫോക്‌സ്‌വാഗന്റെ തന്നെ ബീറ്റില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഫോഡ് മോഡല്‍ ടി യാണ് നാലം സ്ഥാനക്കാരന്‍ .

Advertisement