ലോസ് ആഞ്ചലീസ്: മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം അവതാറിന്റെ സംവിധായകന്‍ ജയിംസ് കാമറൂണിന്. മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബും അവതാറിനാണ്.

ദി ബ്ലൈന്‍ഡ് സൈഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് സാന്ദ്രാബുള്ളോക്ക് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. മികച്ച നടനുള്ള പുരസ്‌കാരം ക്രാസി ഹേര്‍ട്ടിലെ അഭിനയത്തിന് ജെഫ് ബ്രിഡ്ജസിന് ലഭിച്ചു.

മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം വാള്‍ട് ഡിസ്‌നിയും പിക്‌സാര്‍ ആനിമേഷന്‍സും തയ്യാറാക്കിയ ‘അപ്’ എന്ന ചലചിത്രം നേടി. വിദേശ ഭാഷാ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ജര്‍മ്മന്‍ ചിത്രമായ ‘ദി വൈറ്റ് റിബ്ബണ്‍’ തിരക്കഥക്കുള്ള പുരസ്‌കാരം അപ് ഇന്‍ ദി എയര്‍ എന്ന ചിത്രവും നേടി.