എഡിറ്റര്‍
എഡിറ്റര്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
എഡിറ്റര്‍
Tuesday 26th November 2013 9:29am

karippur

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നു രണ്ടരക്കിലോ സ്വര്‍ണം പിടികൂടി.

ഷാര്‍ജയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശി ഫാമിസില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.   രാവിലെ 6.20ന് ഷാര്‍ജ വിമാനത്തിലാണ് ഫാമിസ് എത്തിയത്.

ഇയാളെ കസ്റ്റഡിയിലെടുത്തു. എമര്‍ജന്‍സി ലാംപിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെയാണ് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 50 കിലോ സ്വര്‍ണം ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു.

Advertisement