എഡിറ്റര്‍
എഡിറ്റര്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
എഡിറ്റര്‍
Saturday 2nd November 2013 9:51am

gold-coin

കരിപ്പൂര്‍ : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ടുകിലോ സ്വര്‍ണമാണ് പിടിയിലായവരില്‍ നിന്ന് കണ്ടെടുത്തത്.

കമ്പ്യൂട്ടറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. എന്നാല്‍ പിടിയിലായവരുടെ പേരുവിവരം കസ്റ്റംസ് പുറത്ത് വിട്ടിട്ടില്ല.

ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി കരിപ്പൂരിലെത്തിയ രണ്ട് യാത്രക്കാരില്‍നിന്നും സ്വര്‍ണം പിടിച്ചെടുത്തിരുന്നു.

ഇവരില്‍ നിന്ന് 1.18 കോടി രൂപയുടെ 3.88 കിലോ സ്വര്‍ണമാണ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു.

കാസര്‍കോട് സ്വദേശി മുഹമ്മദ്മുസ്തഫ (30), കൊടുവള്ളി സ്വദേശി അബ്ദുള്‍ റഫീഖ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

രണ്ടുദിവസം മുമ്പ് താമരശ്ശേരി സ്വദേശി ഇബ്രാഹിമില്‍നിന്ന് ഒരുകിലോ സ്വര്‍ണം ഡിആര്‍ഐ സംഘം പിടിച്ചെടുത്തിരുന്നു.

Advertisement