എഡിറ്റര്‍
എഡിറ്റര്‍
അമ്പതിലേറെ തവണ വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയെന്ന് എയര്‍ഹോസ്റ്റസ്
എഡിറ്റര്‍
Saturday 9th November 2013 10:20am

gold-coin

കോഴിക്കോട്: അമ്പതിലേറെ തവണ വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയെന്ന് മൊഴി.

ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കരിപ്പൂരിലെത്തിയ എയര്‍ഹോസ്റ്റസ് വയനാട് പുല്‍പ്പള്ളി സ്വദേശിനി വി.എസ്. ഹിറോമാസ (24), യാത്രക്കാരി തലശേരി സ്വദേശിനി റാഹില ചെറായി (32) എന്നിവരാണ് മൊഴി നല്‍കിയത്.

32 കിലോ സ്വര്‍ണമാണ് മൊത്തം കടത്തിയത്. സ്വര്‍ണം കടത്തുന്നത് കൊടുവള്ളി, തലശ്ശേരി ഭാഗത്തെ ബിസിനസുകാര്‍ക്ക് വേണ്ടിയാണെന്നും മൊഴിയില്‍ പറയുന്നു.

ജൂലൈ മുതല്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി ഇവര്‍ 11 കോടിയുടെ സ്വര്‍ണം കടത്തിയതായാണ് വിവരം. കൊച്ചി, കരിപ്പൂര്‍, ചെന്നൈ വിമാനത്താവളങ്ങള്‍ വഴിയാണ് സ്വര്‍ണം കടത്തിയത്.

കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സിനാണ് (ഡിആര്‍ഐ) ഇവര്‍ മൊഴി നല്‍കിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണംകടത്താന്‍ ശ്രമിച്ച ഫോറോ മാസ, രാഹില എന്നിവരെ വെള്ളിയാഴ്ച്ച ഡി.ആര്‍.ഐ പിടികൂടിയിരുന്നു.

ആറ് കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്. ദുബായില്‍ നിന്നും രാവിലെ അഞ്ച് മണിക്ക് കരിപ്പൂരില്‍ എത്തിയ എയര്‍ഇന്ത്യ വിമാനത്തിലാണ് ഫിറോ മാസയും റാഹിലയും വന്നത്.

എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കവെയാണ് ഇവരെ പിടികൂടിയത്. ജീന്‍സിന്റെ പോക്കറ്റുകളിലും വസ്ത്രങ്ങളിലെ രഹസ്യ അറകളിലുമായാണ് ഇവര്‍ സ്വര്‍ണം ഒളിച്ചുകടത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ ഒരാഴ്ചയ്്ക്കിടെ മൂന്നുതവണയാണ് കരിപ്പൂരില്‍ നിന്നും അനധികൃത സ്വര്‍ണം പിടികൂടുന്നത്.

Advertisement