എഡിറ്റര്‍
എഡിറ്റര്‍
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട: സ്വര്‍ണം കടത്തിയത് ഗ്ലാസിന്റേയും സ്പൂണിന്റേയും രൂപത്തില്‍
എഡിറ്റര്‍
Saturday 9th November 2013 12:32pm

gold-glass

കോഴിക്കോട്: കരിപ്പൂരില്‍ ഇന്ന് വീണ്ടും സ്വര്‍ണവേട്ട. സൗദിയില്‍ നിന്നെത്തിയ രാമനാട്ടുകര സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ഗ്ലാസിന്റേയും സ്പൂണിന്റേയും രൂപത്തില്‍ കടത്തുകയായിരുന്ന സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

രണ്ട് കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുകയായിരുന്ന ആറ് കിലോ സ്വര്‍ണം ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.

സംഭവത്തില്‍ പിടിയിലായ രണ്ട് പേരും എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസുമാരാണ്. ഇന്നലെ രാത്രിയാണ് കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്തുകയായിരുന്ന സ്വര്‍ണം പിടിച്ചെടുത്തത്.

ദുബയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയില്‍ മൂന്ന് തവണകളിലായി കരിപ്പൂരില്‍ പിടിച്ചെടുത്തത് 10 കിലോ സ്വര്‍ണമാണ്.

അതേസമയം ഫൈസ്, ആരിഫ, ഹാരിസ്, ഹാഫിസ് തുടങ്ങി പിടിയിലായ 4 പ്രതികളുടേയും മേല്‍ കൊഫേപോസ ചുമത്തണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. പ്രതികളെ വിചാരണ കൂടാതെ തന്നെ ഒരു വര്‍ഷം തടവിലിടാന്‍ കഴിയുന്നതാണ് ഈ നിയമം

Advertisement